പ്രതികൾ കൊല്ലപ്പെട്ടതിൽ സന്തോഷം; നിയമപരമായ ശിക്ഷയായില്ല -രേഖ ശർമ

ന്യൂഡൽഹി: വ​നി​ത ​വെ​റ്റ​റി​ന​റി ഡോ​ക്​​ട​റെ കൂ​ട്ട​ബ​ലാ​ത്സം​ഗം ചെ​യ്​​ത് തീ കൊളുത്തി​ കൊ​ല​പ്പെ​ടു​ത്തി​യ കേസിലെ പ്രതികൾ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി ദേശീയ വനിത കമീഷൻ അധ്യക്ഷ രേഖ ശർമ.

പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് തന്നെയായിരുന്നു ആഗ്രഹം. ഇന്ത്യൻ പൗരയെന്ന നിലയിൽ കൊലപാതകത്തിൽ സന്തോഷമുണ്ട്. എന്നാൽ നിയമപരമായ ശിക്ഷയാണ് പ്രതികൾക്ക് ലഭിക്കേണ്ടിയിരുന്നത്. പൊലീസും പ്രതികളും തമ്മിൽ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും രേഖ ശർമ കൂട്ടിച്ചേർത്തു.

Tags:    
News Summary - Rekha Sharma, National Commission for Women on Telangana encounter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.