മുംബൈ: എൽഗാർ പരിഷത് കേസിൽ അറസ്റ്റിലായ തെലുഗു കവി വരവരറാവുവിനെ ജയിലിലേക്ക് മടക്കി അയക്കരുതെന്ന് ബോംെബ ഹൈകോടതിയിൽ ബന്ധുക്കൾ. കോടതി ഉത്തരവിനെ തുടർന്ന് നിലവിൽ വരവരറാവു നാനാവതി ആശുപത്രിയിലാണ്. റാവു സുഖംപ്രാപിച്ചതായും ഡിസ്ചാർജ് ആവാമെന്നുമുള്ള ആശുപത്രി റിപ്പോർട്ടിനെ തുടർന്നാണ് റാവുവിെൻറ ജാമ്യാപേക്ഷയിൽ ഹാജരായ അഭിഭാഷകൻ ആനന്ദ് ഗ്രോവർ ബന്ധുക്കളുടെ അപേക്ഷ കോടതിയെ അറിയിച്ചത്.
റാവുവിെൻറ ആരോഗ്യം നിരീക്ഷിക്കേണ്ടതുണ്ടെന്നും നവി മുംബൈയിലെ തലോജ ജയിലിലെ ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾപോലുമില്ലെന്നും ബന്ധുക്കൾ കോടതിയിൽ പറഞ്ഞു. നേരേത്ത ജയിൽ ആശുപത്രിയിലെ അവസ്ഥകൊണ്ടാണ് റാവുവിെൻറ ആരോഗ്യസ്ഥിതി വഷളായത്. റാവുവിെൻറ വീട്ടിൽതന്നെ ഡോക്ടർമാരുണ്ട്. അവർ പരിചരിക്കും. കോടതി പറയുന്ന അധികാരികൾക്കു മുന്നിൽ റാവു ഹാജരാകുമെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
ഭരണഘടനയിലെ 226 പ്രകാരം സ്വാഭിമാനത്തോടെ ജീവിക്കാനുള്ള റാവുവിെൻറ അവകാശം ജയിലിൽ ലംഘിക്കപ്പെട്ടതായി റാവുവിെൻറ ഭാര്യ ഹേമലതക്കുവേണ്ടി ഹാജരായ ഇന്ദിര ജയ്സിങ് ആരോപിച്ചു. വാദംകേൾക്കൽ വ്യാഴാഴ്ചയും തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.