വിദ്വേഷ പ്രസംഗത്തിൽ കുറ്റക്കാരനല്ലെന്ന് കോടതി; അഅ്സം ഖാന് ആശ്വാസം

ന്യൂഡൽഹി: 2019ലെ വിദ്വേഷ പ്രസംഗക്കേസിൽ സമാജ് വാദി പാർട്ടി നേതാവ് അഅ്സം ഖാൻ കുറ്റക്കാരനല്ലെന്ന് യു.പി കോടതി. 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരെ പ്രകോപന പരാമർശങ്ങൾ നടത്തി എന്നായിരുന്നു അഅ്സം ഖാനെതിരായ കേസ്.

മുസ്‍ലിംകൾക്ക് ഇന്ത്യയിൽ ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് പ്രധാനമന്ത്രി സൃഷ്ടിക്കുന്നതെന്നായിരുന്നു പരാമർശം. രാംപൂർ കോടതിയാണ് കീഴ്കോടതി വിധി റദ്ദാക്കിയത്. കീഴ്കോടതിയുടെ ശിക്ഷ വിധിക്കെതിരെ ഖാൻ അപ്പീൽ നൽകുകയായിരുന്നു.

ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ 2022ൽ അഅ്സം ഖാനെ എം.എൽ.എ സ്ഥാനത്ത് നിന്ന് അയോഗ്യനായി പ്രഖ്യാപിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ മണ്ഡലമായ രാംപൂരിലെ സദറിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ എസ്.പിയുടെ അസിം രാജയെ പരാജയപ്പെടുത്തി ബി.ജെ.പി സ്ഥാനാർഥിയായ ആകാശ് സക്സേനയാണ് വിജയിച്ചത്. അഅ്സം ഖാന്റെ ശക്തികേന്ദ്രമാണ് രാംപൂർ. നിലവിൽ അഴിമതിയടക്കം 87 കേസുകൾ അഅ്സം ഖാന്റെ പേരിലുണ്ട്.

Tags:    
News Summary - Relief For Samajwadi Party's Azam Khan, UP court revokes a guilty verdict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.