കൺമുന്നിലുണ്ട് ഇന്നും ആ രംഗം. ജന്മം നൽകിയ മാതാവ് രക്തത്തിൽ കുളിച്ച് ദേഹമാസകലം വെേട്ടറ്റ് കുടൽമാല പുറത്തുചാടി കിടക്കുന്ന രംഗം. ആ ഒരൊറ്റ രംഗം മതിയാകും ഏതൊരാളുടെയും സമനിലതെറ്റാൻ. വർഷങ്ങൾക്കുശേഷം സലാഹുദ്ദീൻ അയ്യൂബിയെന്ന ആ ഹതഭാഗ്യൻ ജീവനോടെ അവശേഷിക്കുന്നുണ്ട് ആ കാഴ്ചയുടെ തീരാ നൊമ്പരങ്ങൾ ഹൃദയത്തിൽ പേറി. ഇന്ത്യ-പാക് വിഭജനത്തിെൻറ രക്തത്തിൽ കുതിർന്ന ചരിത്രത്താളുകളുടെ ഭാഗമാണ് സലാഹുദ്ദീനും.
1947ൽ ഇന്ത്യയും പാകിസ്താനും വിഭജിക്കുേമ്പാൾ സലാഹുദ്ദീൻ കുട്ടിയായിരുന്നു. മുസ്ലിംകളെ പാകിസ്താനിലേക്കും ഹിന്ദു, സിഖ്, മറ്റു വിഭാഗങ്ങളെ ഇന്ത്യയിലേക്കും ചീന്തിയെടുക്കുേമ്പാൾ പതിറ്റാണ്ടുകളായി ഒരൊറ്റ ഹൃദയത്തോടെ കഴിഞ്ഞിരുന്ന ജനതയെക്കൂടിയായിരുന്നു ഭിന്നിപ്പിച്ചത്. ഹിന്ദു-സിഖ് മതവിഭാഗങ്ങൾക്ക് ആധിപത്യമുള്ള ഇന്ത്യൻ അതിർത്തിയിലെ ഗ്രാമത്തിലാണ് സലാഹുദ്ദീനും കുടുംബവും താമസിച്ചത്. വിഭജനശേഷം വർഗീയ സംഘട്ടനങ്ങൾക്കാണ് ഇരുരാജ്യങ്ങളും സാക്ഷ്യംവഹിച്ചത്.
‘‘ഒരു നിലവിളിയാണ് ഒാർമയിൽ നിൽക്കുന്നത്. ഞെട്ടിയെണീറ്റ് നോക്കുേമ്പാൾ ഒരു സിഖുകാരൻ വാളുമായി തെൻറ സേഹാദരിക്കുപിന്നാലെ ഒാടുകയാണ്. ആദ്യം അവരെത്തിയത് ഉമ്മയുടെ അടുത്തേക്കാണ്. അവരെ നിഷ്ഠുരമായി വെട്ടി കൊലപ്പെടുത്തി. പേടിച്ചുവിറച്ച ഞാൻ അവർക്കു പിടികൊടുക്കാതെ ഒാടി. തിരിച്ചുവന്നപ്പോൾ കണ്ട കാഴ്ചയാണ് നേരത്തേ വിവരിച്ചത്. അറവുശാലപോലെയായി മാറി അന്ന് ഞങ്ങളുടെ വീട്. 70 വർഷം പിന്നിട്ടിരിക്കുന്നു. ആ ഒാർമകൾ മനസ്സിലേക്കെത്തുേമ്പാൾ എെൻറ ഹൃദയം വേദനകൊണ്ട് നുറുങ്ങും’’ -പൊള്ളുന്ന കണ്ണീരിെൻറ അകമ്പടിയോടെ സലാഹുദ്ദീൻ പറഞ്ഞു തുടങ്ങി. ആ ക്രൂരത മറക്കാൻ എന്തുപകരം നൽകിയാലും മതിയാകില്ലെന്ന് സലാഹുദ്ദീൻ പറഞ്ഞു. ടൺ കണക്കിന് സ്വർണക്കട്ടികളും പണവും നിങ്ങൾ തരുമായിരിക്കും. എന്നാൽ, എെൻറ അമ്മയെ തിരിച്ചുതരാൻ കഴിയുമോ?
ഇന്ത്യ-പാക് വിഭജനം മനുഷ്യചരിത്രത്തിലെ ഏറ്റവുംവലിയ കൂട്ടപ്പലായനത്തിനും കൂടിയാണ് വഴിവെച്ചത്. മുസ്ലിംകൾ ഇന്ത്യയിലുടനീളം ചിതറിക്കിടന്നു. ഹിന്ദുക്കളും സിഖുകാരും നിരാശയോടെ പാകിസ്താനിലും ദിവസങ്ങൾ തള്ളിനീക്കി. വർഷങ്ങളായി ഒരു കുടുംബംപോെല കഴിഞ്ഞവരാണ് ഭിന്നിച്ചുപോയത്. പിന്നീട് അവർ തമ്മിൽ കലഹിച്ചു. കൊലവിളി നടത്തി. പെൺമക്കളെയും അമ്മമാരെയും ബലാത്സംഗം ചെയ്തു. ശിശുക്കളെ ചുട്ടുകരിച്ചു. ചരിത്രം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്ന് സംഭവിക്കുകയായിരുന്നു. ഇന്ത്യയിൽനിന്ന് ലാഹോറിലേക്കും തിരിച്ചുമുള്ള തീവണ്ടികൾ ഹിന്ദുവിെൻറയും മുസൽമാെൻറയും മൃതദേഹങ്ങൾ കൊണ്ടു തിങ്ങിനിറഞ്ഞു. ഇന്ത്യയിലെ മുസ്ലിംകൾ പാകിസ്താനിലേക്കും അവിടെയുള്ള ഹിന്ദുക്കൾ ഇന്ത്യയിലേക്കും മരണപത്രവും കൈയിൽപിടിച്ചാണ് വണ്ടികയറിയത്.
ബലാത്സംഗം ചെയ്യുമെന്ന ഭീതിയിലാണ് അവിടെയും ഇവിടെയും ഒാരോ സ്ത്രീയും ജീവിച്ചത്. ഒറ്റക്കു പുറത്തിറങ്ങുന്ന സ്ത്രീകൾ കൂട്ടമായി പീഡിപ്പിക്കപ്പെട്ടു. അവരുടെ പ്രതിനിധിയാണ് അമൊലോക് സ്വാനി എന്ന 17കാരി. പാകിസ്താനിലെ പെഷാവറിലാണ് അവർ കുടുംബത്തോടൊപ്പം താമസിച്ചിരുന്നത്. ഒരുകൂട്ടം മുസ്ലിംകൾ തങ്ങളുടെ വീടു വളഞ്ഞതായി അവരറിഞ്ഞു. ലഹളക്കാർ ഗ്രാമത്തിലെ വീടിനു തീവെച്ചു പുരുഷന്മാരെ കൊലപ്പെടുത്തി സ്ത്രീകളെ പിടിച്ചുകൊണ്ടുപോകുന്ന കഥകൾ പിതാവിൽനിന്ന് അറിഞ്ഞ ആ അമ്മയും മകളും ആധിപൂണ്ടു. ലഹളക്കാർ വീടു വളഞ്ഞുവെന്ന് കണ്ട പിതാവ് അമ്മയുടെ കൈയിൽ പെട്രോൾ നിറച്ച കുപ്പിയും തീപ്പെട്ടിയും കൊടുത്തു പറഞ്ഞു: ‘‘രക്ഷപ്പെടാൻ കഴിഞ്ഞില്ലെങ്കിൽ അഭിമാനം അവർക്കു മുന്നിൽ പണയപ്പെടുത്താതെ തീക്കൊളുത്തുക’’. നിങ്ങളെ അവർക്കിട്ടുെകാടുത്ത് ഞങ്ങൾക്ക് മാത്രമായി രക്ഷപ്പെടേണ്ടെന്ന് അമ്മയും വിതുമ്പി. ഭാഗ്യംെകാണ്ട് അവരുടെ കുടുംബം രക്ഷപ്പെട്ടു. പിന്നീടവർ അമൃത്സറിലേക്ക് രക്ഷപ്പെട്ടു.
പഞ്ചാബ് പ്രവിശ്യയിൽ തങ്ങൾക്കൊപ്പം ജീവിച്ചിരുന്ന വീരവലി എന്ന സ്ത്രീയെ സർദാർ ജോഗീന്ദർ സിങ് ഖോലി ഒാർക്കുന്നു. വിഭജനത്തിെൻറ സമയത്ത് 15 വയസ്സായിരുന്നു േജാഗീന്ദറിന്. വളരെ മനോഹരിയായിരുന്നു അവൾ. ലഹള നടക്കുേമ്പാൾ മുസ്ലിംസംഘം അവളെ പിന്തുടർന്നു. രക്ഷതേടി ഞങ്ങളുടെ ഗ്രാമത്തിലെ സിഖ് ഗുരുദ്വാരയിലാണ് അവൾ അഭയംതേടിയത്. രക്ഷപ്പെടില്ലെന്ന് ബോധ്യപ്പെട്ടപ്പോൾ സ്വയം പെേട്രാളൊഴിച്ച് തീക്കൊളുത്തുകയായിരുന്നു ഒടുവിലവൾ. അവളെപ്പോലെ നിരവധി സ്ത്രീകൾ ഇത്തരത്തിൽ വെന്തുമരിച്ചതായി അദ്ദേഹം ഒാർക്കുന്നു. സർദാറിന് ഇപ്പോൾ 86 വയസ്സുണ്ട്. മനുഷ്യത്വം മരവിച്ച കാലമായിരുന്നു അത്. എല്ലാവർക്കും പൈശാചികസ്വഭാവം. പതിറ്റാണ്ടുകൾ പിന്നിട്ടിട്ടും ഭിന്നിച്ചുപോയവരെ തുന്നിച്ചേർക്കാനായില്ല. പല കാലങ്ങളിൽ പല കാരണങ്ങളിൽ അവർ കൊലവിളി തുടർന്നുകൊണ്ടേയിരിക്കുന്നു. 70 വർഷമായിട്ടും മാറ്റമില്ലാതെ തുടരുന്നത് അതുമാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.