റായ്പൂർ: ഝാർഖണ്ഡിലെ വ്യവസായ നഗരമായ ബോക്കാറോയിൽ നിന്ന് 30 കിലോ മീറ്റർ അകലെയാണ് മാറാഹ് എന്ന ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഏകദേശം 2,000 ആളുകളാണ് ഇവിടെ വസിക്കുന്നത്. ഇതിൽ 700 ബംഗാളി കുടുംബങ്ങളും ഉൾപ്പെടുന്നു. 300 വർഷത്തോളം പാരമ്പര്യമുള്ള ഇവിടത്തെ ദുർഗപൂജ പ്രശസ്തമാണ്.
ഗ്രാമത്തിലെ ഘോഷ് കുടുംബമാണ് പൂജ നടത്തുന്നത്. രത്നങ്ങൾ പതിച്ച ദുർഗ വിഗ്രഹമുപയോഗിച്ചാണ് പൂജ. എന്നാൽ കോവിഡിെൻറ പശ്ചാത്തലത്തിൽ ഘോഷ് കുടുംബത്തിലെ കുറേ പേർക്ക് ഇക്കുറി പൂജയിൽ പങ്കെടുക്കാനാവില്ല. ഇതോടെ ഇതിനൊരു പരിഹാരവും അവർ കണ്ടെത്തി. ദൂരെ സ്ഥലങ്ങളിലുള്ളവർക്ക് വിർച്വലായി പൂജയിൽ പങ്കെടുക്കാനുള്ള സൗകര്യമാണ് കുടുംബം ഒരുക്കുന്നത്.
അങ്ങനെ ഇലക്ട്രിസിറ്റി പോലും പൂർണമായും എത്താത്ത ഗ്രാമത്തിലേക്ക് ഇൻറർനെറ്റ് എത്തുകയാണ്. ജനറേറ്റർ ഉപയോഗിച്ച് വൈദ്യുതി ലഭ്യമാക്കി വൈ-ഫൈയിലൂടെ ഇൻറർനെറ്റെത്തിച്ച് ദുർഗ പൂജ നടത്താനാണ് ഘോഷ് കുടുംബത്തിെൻറ പദ്ധതി. ഇതാദ്യമായാണ് ഗ്രാമത്തിലേക്ക് വൈ-ഫൈ എത്തുന്നത്. സമീപത്ത് നിന്ന് മീറ്ററുകളോളം കേബിൾ വലിച്ചാണ് വൈ-ഫൈ കണക്ഷൻ ഗ്രാമത്തിലേക്ക് എത്തിച്ചത്. പുതിയ സാങ്കേതിക വിദ്യയുപയോഗിച്ച് എല്ലാവർക്കും ദുർഗ പൂജയിൽ പങ്കെടുക്കാൻ അവസരമൊരുക്കുന്നതിനെ കുടുംബത്തിലെ പഴയ തലമുറയും അനുകൂലിക്കുന്നു. കോവിഡ് എങ്ങനെയാണ് വർഷങ്ങളായുള്ള ആചാരങ്ങളെ പോലും മാറ്റുന്നുവെന്നതിെൻറ ഉത്തമ ഉദാഹരണമായി മാറുകയാണ് മാറാഹ് ഗ്രാമത്തിലെ ദുർഗപൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.