"മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണം"; മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനവുമായി രാജ് താക്കറെ

മുംബൈ: പള്ളികളിലെ ഉച്ചഭാഷിണി വിഷയത്തിൽ മഹാരാഷ്ട്ര സർക്കാറിന് അന്ത്യശാസനവുമായി രാജ് താക്കറെ. മെയ് മൂന്നിനകം പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയണമെന്ന് മഹാരാഷ്ട്ര നവനിർമാൺ സേന തലവൻ രാജ് താക്കറെ സർക്കാറിനോട് ആവശ്യപ്പെട്ടു. സർക്കാർ ഉച്ചഭാഷിണികൾ നീക്കം ചെയ്തില്ലെങ്കിൽ എം.എൻ.എസ് പ്രവർത്തകർ പള്ളികൾക്ക് മുന്നിൽ ഹനുമാൻ ചാലിസ വായിക്കുമെന്ന് ചൊവ്വാഴ്ച താനെയിൽ നടന്ന ഒരു പൊതുറാലിയിൽ താക്കറെ ആവർത്തിച്ചു.

മെയ് മൂന്നിനകം സംസ്ഥാന സർക്കാർ നടപടിയെടുത്ത് എല്ലാ ഉച്ചഭാഷിണികളും നീക്കം ചെയ്തില്ലെങ്കിൽ തുടർനടപടികൾക്ക് താനും പാർട്ടി പ്രവർത്തകരും ഉത്തരവാദികളാകേണ്ടതില്ലെന്നും രാജ് താക്കറെ പറഞ്ഞു. ഈ മാസം ആദ്യവാരം മറ്റ് മതസ്ഥർക്ക് ശല്യം ഉണ്ടാക്കുന്നുവെന്ന് അവകാശപ്പെട്ട് പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യാന്‍ രാജ് താക്കറെ ആവശ്യപ്പെട്ടിരുന്നു. എന്നാൽ വർഗീയ ഭിന്നിപ്പിന് ഇട വരുത്തുന്ന താക്കറെയുടെ പരാമർശങ്ങൾക്കെതിരെ ശിവസേന,കോൺഗ്രസ് പാർട്ടിയിലെ നിരവധി നേതാക്കൾ രംഗത്ത് വന്നിരുന്നു.

രാജ് താക്കറെയുടെ പ്രസംഗത്തെത്തുടർന്ന് നിരവധി എം.എൻ.എസ് അനുഭാവികൾ പള്ളികൾക്ക് മുന്നിൽ ഉച്ചഭാഷിണിയിൽ ഹനുമാൻ ചാലിസ വായിച്ചിരുന്നു. എന്നാൽ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.

Tags:    
News Summary - Remove loudspeakers from mosques by May 3 or else…: Raj Thackeray’s ultimatum to Maha govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.