ന്യൂഡൽഹി: പ്രിയങ്ക ചോപ്രയെ ഐക്യരാഷ്ട്ര സഭയുടെ ഗുഡ് വിൽ അംബാസഡർ സ്ഥാനത്ത് നിന്ന് നീക്കണമെന്ന ആവശ്യവുമായി പാക ിസ്താൻ. ഇത് സംബന്ധിച്ച് പാകിസ്താൻ മനുഷ്യാവകാശ മന്ത്രി ഷിറീൻ മസാരി യുനിസെഫ് എക്സിക്യൂട്ടീവ് ഡയറക്ടർക്ക് കത്ത് നൽകി.
ഐക്യരാഷ്ട്രസഭക്ക് കീഴിലെ സംഘടനയായ യുനിസെഫിന്‍റെ (UNICEF-യുനൈറ്റഡ് നാഷൻസ് ചിൽഡ്രൻസ് ഫണ്ട്) സമാധാനത്തിനുള്ള ഗുഡ് വിൽ അംബാസിഡറാണ് പ്രിയങ്കാ ചോപ്ര. കശ്മീർ വിഷയത്തിൽ ഇന്ത്യൻ സർക്കാറിന്‍റെ നിലപാടിനെയും പാകിസ്താനെതിരായ ഇന്ത്യയുടെ ആണവ ഭീഷണിയെയും പരസ്യമായി സ്വാഗതം ചെയ്തയാളാണ് പ്രിയങ്ക. ഇത് യു.എൻ മുന്നോട്ടു വെക്കുന്ന ആശയങ്ങൾക്ക് വിരുദ്ധമാണ്. അതിനാൽ പ്രിയങ്ക ചോപ്രയെ എത്രയും വേഗം അംബാസിഡർ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കത്തിൽ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.