നഗരങ്ങളുടെ പേരുമാറ്റം: ഷിൻഡെ സർക്കാറിന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ വിഭാഗം

മുംബൈ: ഔറംഗബാദിന്റേയും ഒസാമബാദിന്റേയും പേരുമാറ്റിയുള്ള മഹാവികാസ് അഘാഡി സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കാനുള്ള ഷിൻഡെ സർക്കാറിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധം. ശിവസേനയിലെ ഉദ്ധവ് താക്കറെ വിഭാഗമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഔറംഗബാദിന്റെ പേര് ഛത്രപതി സാംബജിനഗർ എന്നും ഒസാമബാദിന്റേത് ധാരാശിവ് എന്നും ഉദ്ധവ് താക്കറെ സർക്കാർ മാറ്റിയിരുന്നു. ഈ തീരുമാനത്തിൽ പുനഃപരിശോധനയുണ്ടാവുമെന്ന സൂചനകൾ പുറത്തു വന്നതോടെയാണ് ഇവർ പ്രതിഷേധവുമായി രംഗത്തെത്തിയത്.

ഉദ്ധവ് താക്കറെ സർക്കാറിന്റെ തീരുമാനം നിയമവിരുദ്ധമെന്നാണ് ഏക്നാഥ് ഷിൻഡെയുടെ നിലപാട്. ന്യൂനപക്ഷ സർക്കാറാണ് തീരുമാനമെടുത്തതെന്നും ഇതിൽ പുനഃപരിശോധനയുണ്ടാവുമെന്നും ഏക്നാഥ് ഷിൻഡെ വ്യക്തമാക്കിയിരുന്നു.

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും ഇ​തേ അഭിപ്രായമാണ് പ്രകടിപ്പിച്ചത്. ഗവർണർ വിശ്വാസവോട്ടെടുപ്പ് നടത്താൻ ആവശ്യപ്പെട്ടപ്പോഴാണ് നഗരങ്ങളുടെ പേരുമാറ്റാനുള്ള തീരുമാനം ഉദ്ധവ് പ്രഖ്യാപിച്ചത്. ഇത് നിയമവിരുദ്ധമാണെന്നും നഗരങ്ങൾക്ക് എന്ത് പേര് വേണമെന്ന് തങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. 

Tags:    
News Summary - Renaming of cities: Uddhav Thackeray against Shinde government's decision

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.