ന്യൂഡൽഹി: ജെ.എൻ.യു കാമ്പസിൽ വിദ്യാർഥികൾക്കും അധ്യാപകർക്കുമെതിരെ ആക്രമണമുണ്ടായ സംഭവത്തിൽ വൈസ് ചാൻസലർക്കെതിര െ റിപ്പോർട്ട്. ആഭ്യന്തര വകുപ്പ് നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ടിലാണ് വി.സി എം. ജഗദേഷ് കുമാറിനെതിരെ ആരോപണമു ള്ളത്.
ഉച്ചയ്ക്ക് രണ്ടു മുതൽ കാമ്പസിൽ അക്രമമുണ്ടായിട്ടും പൊലീസിനെ അറിയിച്ചില്ലെന്ന് റിപ്പോർട്ടിലുണ്ട്. വൈകുന്നേരം ആറരയോടെയാണ് വാട്സ്ആപ് സന്ദേശത്തിലൂടെ യൂനിവേഴ്സിറ്റി ഗേറ്റിന് പുറത്ത് സുരക്ഷയൊരുക്കാൻ ഡി.സി.പിയോട് ആവശ്യപ്പെട്ടതെന്നും ആഭ്യന്തര മന്ത്രാലയം നിയോഗിച്ച കമ്മിറ്റിയുടെ റിപ്പോർട്ട് പറയുന്നു.
അതേസമയം, വി.സിയെ പുറത്താക്കുക, അക്രമികളെ അറസ്റ്റ് ചെയ്യുക, ഹോസ്റ്റൽ ഫീസ് വർധന പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിദ്യാർഥികൾ നടത്തുന്ന സമരം തുടരുകയാണ്. ഇക്കാര്യങ്ങൾ ഉന്നയിച്ച് ഇന്ന് വിദ്യാർഥികൾ മാനവവിഭവശേഷി മന്ത്രാലയത്തിലേക്ക് മാർച്ച് നടത്തും. ജെ.എൻ.യു അധ്യാപക സംഘടനയും വിദ്യാർഥികൾക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.