ന്യൂഡൽഹി: റിപബ്ലിക് ദിനത്തിൽ ചെേങ്കാട്ടയിൽ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട് 3224 പേജുള്ള കുറ്റപത്രം ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ചു. നടൻ ദീപ് സിദ്ധു ഉൾപ്പെടെ 15 പേർക്കെതിരെയാണ് കുറ്റപത്രം.
ഡൽഹി പൊലീസ് കുറ്റപത്രം തീസ് ഹസാരി കോടതിയിൽ സമർപ്പിച്ചു. റിപബ്ലിക് ദിനത്തിൽ കർഷകരുടെ ട്രാക്ടർ റാലിക്കിടെയായിരുന്നു കേസിന് ആസ്പദമായ സംഭവം. ജനുവരി 26ന് നടന്ന റാലിയിൽ ഒരു കൂട്ടം കർഷകരും പൊലീസുകാരും തമ്മിൽ സംഘർഷമുണ്ടാകുകയായിരുന്നു. കേന്ദ്രസർക്കാറിെൻറ മൂന്ന് കാർഷിക നയങ്ങൾക്കെതിരെയായിരുന്നു പ്രതിഷേധം. സംഭവത്തിൽ നിരവധി കർഷകർക്ക് പരിക്കേറ്റിരുന്നു. കർഷകർ ചെേങ്കാട്ട പിടിച്ചെടുക്കുകയും കൊടി ഉയർത്തുകയും ചെയ്തു. ഇതിന് പിന്നിൽ കൃത്യമായ ഗൂഡാലോചനയുണ്ടായിരുന്നുവെന്ന ആരോപണവുമായി കർഷകർ രംഗത്തെത്തിയിരുന്നു.
3224 പേജുള്ള കുറ്റപത്രത്തിൽ 250 പേജുകളിൽ ഗൂഡാലോചനയെക്കുറിച്ചും അവ നടപ്പാക്കിയതിനെക്കുറിച്ചുമാണ് വിവരണം.
കേസിലെ പ്രധാന ഗൂഡാലോചനക്കാരായി നടൻ ദീപ് സിദ്ധുവിെൻറയും ലഘാ സിദ്ധാനയുടെയും പേരാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഡൽഹി പൊലീസ് വൃത്തങ്ങൾ പറയുന്നു. കുറ്റപത്രത്തിൽ പ്രധാന കർഷക നേതാക്കളുടെ പേരും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം.
ലഘാ സിദ്ധാന ഉൾപ്പെടെ ആറു പേർ ഇപ്പോഴും ഒളിവിലാണ്. മനീന്ദർ സിങ്, കേംപ്രീത് സിങ്, ജബർജങ് സിങ് തുടങ്ങിയവർ ജുഡീഷ്യൽ കസ്റ്റഡിയിലുമാണ്. രാജദ്രോഹം, കലാപം, കൊലപാതക ശ്രമം, കവർച്ച തുടങ്ങിയ ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച് ചുമത്തിയിരുന്നു.
കേസിൽ അനുബന്ധ കുറ്റപത്രങ്ങളും സമർപ്പിക്കുമെന്നാണ് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മേയ് 28ന് ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് ഗജേന്ദ്ര സിങ് നഗർ വാദം കേൾക്കും.
ചെേങ്കാട്ട സംഭവവുമായി ബന്ധപ്പെട്ട് 48 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡൽഹി പൊലീസ് ക്രൈം ബ്രാഞ്ച്, സ്പെഷൽ സെൽ, ലോക്ക പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലാണ് കേസ്. 150ഒാളം പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.