???????? ??????????????????? ???????????? ??????? ?????????????????? ???????? ?????????????? ??????? ?????????? ???????????? ??????????

കുഴൽക്കിണർ ദുരന്തം: സമാന്തര കിണർ നിർമാണം നീളുന്നു

കോയമ്പത്തൂർ: തിരുച്ചി മണപാറ നടുക്കാട്ടുപട്ടി ഗ്രാമത്തിൽ കുഴൽക്കിണറിൽ വീണ രണ്ടുവയസ്സുകാരൻ സുജിത്ത്​ വിത്സ നെ പുറത്തെടുക്കാനുള്ള ശ്രമം ദുഷ്​കരമാവുന്നു. 72 മണിക്കൂർ പിന്നിടു​േമ്പാഴും രക്ഷാപ്രവർത്തനത്തിലെ കാലതാമസം ആശങ ്ക ഉയർത്തുകയാണ്​​. ഒരാൾക്ക്​ കടന്നുപോകാവുന്നവിധം 100 അടി ആഴത്തിൽ സമാന്തരമായി കുഴിയും ടണലും നിർമിച്ച്​ കുട്ടിയ െ രക്ഷപ്പെടുത്താനാണ്​ ഇപ്പോഴത്തെ ശ്രമം. എൽ ആൻഡ്​ ടിയുടെ 320 ന്യൂട്ടൺ ശക്തിയുള്ള റിഗ് ​യന്ത്രം ഉപയോഗിച്ചാണ്​ ക ുഴിയെടുക്കുന്നത്​. 35 അടിക്കുശേഷം കാഠിന്യമേറിയ പാറക്കെട്ടുകളിൽ തുരങ്കമുണ്ടാക്കാനുള്ള ശ്രമമാണ്​ ദുഷ്​കരമായത്​. ഡ്രില്ലിങ്​ യന്ത്രത്തിലെ ​േബ്ലഡുകൾക്ക്​ ക്ഷതം സംഭവിക്കുന്നതും പ്രശ്​നമായി. ഇടക്കിടെ മഴയും പെയ്യുന്നുണ്ട്​. തിങ്കളാഴ്​ച രാത്രി ഒമ്പതുവരെ 55 അടി വരെ മാത്രമാണ്​ കുഴി നിർമിക്കാനായത്​.

അതേസമയം,​ സമാന്തരമായി നിർമിച്ച കുഴിയിൽ രാത്രി ഫയർഫോഴ്​സ്​ ജീവനക്കാരനെ ഇറക്കി. അടിത്തട്ടിലെ മണ്ണ്​, പാറ എന്നിവയുടെ കാഠിന്യം പരിശോധിക്കുന്നതി​​െൻറ ഭാഗമായാണ് ജീവനക്കാരൻ ദിലീപ്​കുമാറിനെ കോണി വഴി ഇറക്കിയത്​. ഒാക്​സിജൻ സിലിണ്ടർ ഉൾ​പ്പെടെ ജീവൻരക്ഷ സംവിധാനങ്ങളോടെയാണ്​ ഇറങ്ങിയത്​. ഇയാൾ പുറത്തുവന്നശേഷം പ്രവൃത്തി പുനരാരംഭിക്കും.

60 അടി മുതൽ പാറകളുണ്ടായിരിക്കാൻ സാധ്യതയില്ലെന്നാണ്​ ഭൂമിശാസ്​ത്ര വിദഗ്​ധരുടെ അഭിപ്രായം. കരിമ്പാറകളില്ലാത്ത ഭാഗത്ത്​ കുഴിയെടുക്കൽ എളുപ്പമാവും. കുഴൽക്കിണറിൽ 88 അടിയിലാണ്​ കുട്ടി കുടുങ്ങിക്കിടക്കുന്നത്​. കുട്ടിയുടെ ശരീരത്തിന്​ പുറത്തുവീണ മണ്ണ്​ വാക്വം ഉപകരണം ഉപയോഗിച്ച്​ എടുത്തുമാറ്റാനും ശ്രമിക്കുന്നുണ്ട്​. സമാന്തര കിണറിൽനിന്ന്​ കുട്ടി കിടക്കുന്ന കുഴൽക്കിണറിലേക്ക്​ രണ്ടുമീറ്റർ നീളത്തിൽ ടണൽ നിർമിക്കുന്ന ജോലി മനുഷ്യ നിർമിതമായിരിക്കും. ടണൽ നിർമിച്ച്​ കുട്ടിയെ പുറത്തേ​െക്കടുക്കുന്ന ദൗത്യത്തിന്​ തമിഴ്​നാട്​ ഫയർ ആൻഡ്​ റെസ്​ക്യൂ ഫോഴ്​സിലെ ഏഴുപേരെ തിരഞ്ഞെടുത്തിട്ടുണ്ട്​. ഇതിൽ രണ്ടുപേരെയാണ്​ ആദ്യഘട്ടത്തിൽ ഇറക്കുക.

സമാന്തര കിണർ നിർമാണത്തിന്​ പ്രതീക്ഷിച്ച വേഗം ​ൈകവരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന്​ ദൗത്യശ്രമങ്ങൾക്ക്​ നേതൃത്വം നൽകുന്ന തമിഴ്​നാട്​ ആരോഗ്യമന്ത്രി ഡോ. സി. വിജയഭാസ്​കറും സംസ്ഥാന റവന്യൂ കമീഷണർ കെ. രാധാകൃഷ്​ണനും സമ്മതിച്ചു. ഉപമുഖ്യമന്ത്രി ഒ. പന്നീർസെൽവം ഉൾപ്പെടെ വിവിധ രാഷ്​ട്രീയ നേതാക്കളും ജനപ്രതിനിധികളും സ്​ഥലം സന്ദർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്​നാട്​ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയെ ഫോണിൽ ബന്ധപ്പെട്ട്​ ദൗത്യശ്രമത്തെക്കുറിച്ച്​ അന്വേഷിച്ചതായും കുട്ടിയുടെ മോചനത്തിനായി പ്രാർഥിക്കുന്നതായും അറിയിച്ചു. തമിഴ്​നാട്ടിൽ ആരാധനാലയങ്ങളും മറ്റും കേന്ദ്രീകരിച്ച്​ കൂട്ട പ്രാർഥനകളും നടക്കുന്നുണ്ട്​.

Tags:    
News Summary - Rescue Of Tamil Nadu Boy From Borewell May Take 12 More Hours- India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.