ന്യൂഡൽഹി: കേന്ദ്ര സർക്കാർ നിയന്ത്രണത്തിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി പട്ടികവർഗ പിന്നാക്ക വിഭാഗങ്ങൾക്ക് അധ്യാപക നിയമനത്തിൽ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള ബില്ലിന് രാജ്യസഭയുടെ അംഗീകാരം. ബുധനാഴ്ച ചർച്ച തുടർന്ന ബിൽ നേരത്തേ സർക്കാർ ഇൗ ആവശ്യത്തിനായി കൊണ്ടുവന്ന ഒാർഡിനൻസിന് നിയമപ്രാബല്യം നൽകി. ലോക്സഭ അംഗീകരിച്ച ബിൽ രാജ്യസഭ കൂടി പാസാക്കിയതോടെ നിയമമായി.
കേന്ദ്ര സർക്കാറിന് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപക നിയമനത്തിൽ സംവരണ തത്ത്വങ്ങൾ വേണ്ടവിധം പാലിക്കുന്നില്ലെന്ന് ചർച്ചയിൽ പെങ്കടുത്ത സി.പി.എം എം.പി കെ.കെ. രാഗേഷ് കുറ്റപ്പെടുത്തി. ദേശീയ പ്രാധാന്യമുള്ള സ്വകാര്യ സർവകലാശാലകളിലും സംവരണം നടപ്പാക്കണമെന്നും രാഗേഷ് ആവശ്യപ്പെട്ടു.
സംവരണം തകർക്കുന്ന അജണ്ടയാണ് കേന്ദ്ര സർക്കാറിനുള്ളതെന്നും സംവരണ വിരുദ്ധമായ പ്രത്യയശാസ്ത്രം ഭരണകക്ഷിക്കുള്ളതുകൊണ്ടാണ് അവർ മണ്ഡൽ കമീഷനെ എതിർത്തതെന്നും സി.പി.െഎ അംഗം ബിനോയ് വിശ്വം അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.