ന്യൂഡൽഹി: കേന്ദ്ര സർവിസിൽ ജോയൻറ് സെക്രട്ടറി തലത്തിൽ സ്വകാര്യ മേഖലയിൽനിന്ന് സ ർക്കാർ നടത്തിയ പുറംനിയമനത്തിൽ സംവരണ അട്ടിമറി. പുറംനിയമനത്തിന് ഒാരോ പദവിയും വെവ്വേറെ കണക്കാക്കി പട്ടികവിഭാഗ, ഒ.ബി.സി സംവരണം ഒഴിവാക്കി. ഭരണതലത്തിൽ നയപരമായ തീരുമാനങ്ങളെടുക്കാനും നടപ്പാക്കാനും അധികാരമുള്ള ജോയൻറ് സെക്രട്ടറി തലത്തിൽ പുറംനിയമന രീതി കൊണ്ടുവന്നതു തന്നെ ജീവനക്കാരുടെ ശക്തമായ എതിർപ്പിനിടയിലാണ്. സീനിയോറിട്ടി മറികടന്ന് മെച്ചപ്പെട്ട പ്രതിഭകളെ സ്വകാര്യമേഖലയിൽനിന്ന് നിയോഗിക്കുന്നത് ഭരണത്തിൽ വേഗതയും സൂക്ഷ്മതയും കൊണ്ടുവരാനാണെന്ന് സർക്കാർ വിശദീകരിച്ചു.
ഏപ്രിലിൽ ഇത്തരത്തിൽ കേന്ദ്ര പബ്ലിക് സർവിസ് കമീഷൻ മുഖേന തിരഞ്ഞെടുത്ത ഒമ്പതുപേർ വൈകാതെ ജോയൻറ് സെക്രട്ടറിമാരായി ചുമതലയേൽക്കും. ഇതിൽ ഒരാളുടെ കാര്യത്തിൽപോലും സംവരണ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ല. ഒാരോ വകുപ്പിലേക്കും ഒാരോരുത്തരെ നിയമിക്കുന്ന രീതിയാണ് സംവരണം അട്ടിമറിക്കാൻ നടപ്പാക്കിയത്. ഒരാളെ നിയമിക്കുേമ്പാൾ സംവരണം ബാധകമാക്കാൻ കഴിയില്ല. ജോയൻറ് സെക്രട്ടറി തസ്തികക്കു പുറമെ ഡയറക്ടർ, െഡപ്യൂട്ടി സെക്രട്ടറി തസ്തികയിലേക്കും പുറംനിയമനത്തിന് ഒരുങ്ങുകയാണ് സർക്കാർ. 400 പേരെ ഇങ്ങനെ നിയമിക്കാനാണ് ഉദ്ദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.