ന്യൂഡൽഹി: 2000 കോടിക്കു മുകളിൽ കിട്ടാക്കടം വരുത്തിവെച്ച കമ്പനികൾക്കെതിരെ നടപടിയെടുക്കുന്നതിന് റിസർവ് ബാങ്ക് പുറപ്പെടുവിച്ച സർക്കുലർ സുപ്രീംകോടതി റദ്ദാക്കി. 2000 കോടി രൂപക്കു മുകളിലുള്ള കടബാധ്യത 180 ദിവസത്തിനകം കമ്പനികൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ വർഷം ഫെബ്രുവരി 12ന് പുറപ്പെടുവിച്ച സർക്കുലറാണ് സുപ്രീംകോടതി റദ്ദാക്കിയത്.
എസ്സാർ പവർ, ജി.എം.ആർ എനർജി, കെ.എസ്.കെ എനർജി, രത്തൻ ഇന്ത്യ പവർ തുടങ്ങി നിരവധി കമ്പനികൾക്ക് ആശ്വാസമേകുന്നതാണ് ജസ്റ്റിസ് രോഹിങ്ടൺ നരിമാൻ, ജസ്റ്റിസ് വിനീത് ശരൺ എന്നിവരടങ്ങുന്ന ബെഞ്ചിെൻറ വിധി. ബാധ്യത തീർക്കാൻ കഴിയാത്ത കമ്പനികൾ ദേശീയ കമ്പനി നിയമ ട്രൈബ്യൂണൽ മുമ്പാകെ പരിഹാര നടപടികൾക്ക് ഹാജരാകണം എന്നും സർക്കുലർ നിർദേശിച്ചിരുന്നു.
കടബാധ്യത തീർക്കുന്നതിന് നിലവിലുള്ള സംവിധാനങ്ങൾ എല്ലാം ഇല്ലാതാക്കിയാണ് പണം പിടിച്ചെടുക്കാൻ 180 ദിവസത്തിനകം പദ്ധതി തയാറാക്കണമെന്ന് റിസർവ് ബാങ്ക് ബാങ്കുകൾക്ക് നിർദേശം നൽകിയത്. അത്തരമൊരു സർക്കുലർ ബാങ്കിങ് നിയമത്തിന് വിരുദ്ധമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.