ന്യൂഡൽഹി: റിസർവ് ബാങ്കിെൻറ സുപ്രധാന േബാർഡ് യോഗം തിങ്കളാഴ്ച ചേരാനിരിക്കെ, സർക്കാറിന് ബാങ്കിനുമേൽ അടുത്ത മേൽനോട്ടം കിട്ടാൻ പാകത്തിൽ പുതിയ ചട്ടങ്ങൾ രൂപപ്പെടുത്തണമെന്ന താൽപര്യവുമായി ധനമന്ത്രാലയം. തിങ്കളാഴ്ച നടക്കുന്ന യോഗത്തിൽ ഇൗ നിർദേശം സർക്കാർ പ്രതിനിധികൾ മുന്നോട്ടുവെക്കും.
സാമ്പത്തിക സ്ഥിരത, ധനനയം, വിദേശ കറൻസി വിനിമയ നിയന്ത്രണം എന്നിവയുടെ കാര്യത്തിൽ മേൽനോട്ട ചുമതല സർക്കാറിന് കിട്ടുന്നവിധം ചട്ടഭേദഗതി കൊണ്ടുവരണമെന്നാണ് താൽപര്യം. ഇതിനു പാകത്തിൽ മേൽനോട്ട സമിതി വേണം. അത്തരമൊരു സമിതി വരുന്നത് റിസർവ് ബാങ്ക് ഗവേണിങ് ബോർഡിനെ ശക്തിപ്പെടുത്തുമെന്നും സർക്കാർ പ്രതിനിധികൾക്ക് കൂടുതൽ റോൾ ലഭിക്കുമെന്നുമാണ് കാഴ്ചപ്പാട്.
റിസർവ് ബാങ്ക് സ്വയംഭരണ സ്വാതന്ത്ര്യത്തോടെയാണ് ഇപ്പോൾ പ്രവർത്തിക്കുന്നത്. ഇടപെടലുകൾക്ക് സർക്കാറിന് അധികാരം കിട്ടണമെന്ന താൽപര്യം റിസർവ് ബാങ്കും ധനമന്ത്രാലയവുമായി ഉരസലുകൾക്ക് വഴിവെച്ചിരുന്നു. റിസർവ് ബാങ്ക് ഗവർണർ ഉർജിത് പേട്ടൽ രാജിവെക്കാൻ ആലോചിച്ചതുമാണ്.
റിസർവ് ബാങ്കിെൻറ കരുതൽ ശേഖരത്തിൽനിന്ന് 3.6 ലക്ഷം കോടി രൂപ മന്ദീഭവിച്ച സമ്പദ്രംഗം ഉണർത്താനുള്ള പദ്ധതികൾക്കായി വിട്ടുകിട്ടണമെന്ന സർക്കാർ താൽപര്യവും ഇതിനെല്ലാമിടയിൽ പുറത്തുവന്നു.
റിസർവ് ബാങ്കിന് മേൽനോട്ട സമിതി വേണമെന്ന സർക്കാർ താൽപര്യം ഏറ്റുമുട്ടലിെൻറ സാഹചര്യമുണ്ടാക്കാനാണ് സാധ്യത. എന്നാൽ, ബാങ്കിന് നിർദേശം കൊടുക്കാൻ പാകത്തിൽ സർക്കാറിൽ അധികാരമുണ്ടാകണമെന്നാണ് സർക്കാർ മുന്നോട്ടുവെക്കുന്ന നിർദേശം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.