ആക്സിസ് ബാങ്കിന്‍െറ ലൈസന്‍സ് റദ്ദാക്കില്ളെന്ന് റിസര്‍വ് ബാങ്ക്



മുംബൈ: നോട്ട് അസാധുവാക്കലിനു ശേഷം ചില ശാഖകളില്‍  ക്രമക്കേടുകള്‍ കണ്ടത്തെിയ ആക്സിസ് ബാങ്കിന്‍െറ ലൈസന്‍സ് റദ്ദാക്കാന്‍ ഉദ്ദേശ്യമില്ളെന്ന് റിസര്‍വ് ബാങ്ക്. അസാധു നോട്ടുകളുടെ നിക്ഷേപത്തിലും പുതിയ നോട്ടുകളുടെ കൈമാറ്റത്തിലും ആക്സിസ് ബാങ്കിന്‍െറ ശാഖകളില്‍ ക്രമക്കേട് നടന്നിരുന്നു. പലയിടത്തും റെയ്ഡില്‍ വന്‍തുക പിടിച്ചെടുക്കുകയും മാനേജര്‍മാര്‍ അറസ്റ്റിലാവുകയും ചെയ്തു. പല ഭാഗത്തുനിന്നും ആരോപണം വന്നതോടെ ആക്സിസ് ബാങ്കിന്‍െറ ലൈസന്‍സ് റിസര്‍വ് ബാങ്ക് റദ്ദാക്കുമെന്ന് ചില മാധ്യമങ്ങളില്‍ വാര്‍ത്ത വന്നിരുന്നു. ബാങ്കിന്‍െറ സല്‍പേര് നശിപ്പിക്കാനുള്ള ശ്രമമാണ് പത്രവാര്‍ത്തയെന്ന്  ആക്സിസ് ബാങ്ക് പ്രസ്താവനയില്‍ വ്യക്തമാക്കി. 

അതിനിടെ, ഇടപാടുകളിലെ ജാഗ്രത ശക്തമാകുന്നതിന്‍െറ ഭാഗമായി ചില സ്വര്‍ണവ്യാപാരികളുടെ കറന്‍റ് അക്കൗണ്ട് താല്‍ക്കാലികമായി റദ്ദാക്കിയതായി ആക്സിസ് ബാങ്ക് അറിയിച്ചു. ക്രമക്കേട് നടത്തിയ 19 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്. നോട്ട് അസാധുവാക്കലിനു ശേഷം നടത്തിയ ഇടപാടുകള്‍ ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിക്കാനും തീരുമാനിച്ചു.

Tags:    
News Summary - Reserve Bank of India says no to Axis Bank license cancel rumour Read more at: http://economictimes.indiatimes.com/articleshow/55943569.cms?utm_source=contentofinterest&utm_medium=text&utm_campaign=cppst

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.