ന്യൂഡൽഹി: ടെലിവിഷൻ സെറ്റ് രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് നിയന്ത്രണം ഏർപ്പെടു ത്താൻ കേന്ദ്രം ആലോചിക്കുന്നു. അത്യാവശ്യമില്ലാത്ത സാധനങ്ങളുടെ ഇറക്കുമതി കുറക്കാ ൻ ലക്ഷ്യമിട്ടാണ് നടപടി. നിയന്ത്രണമുള്ള സാധനങ്ങളുടെ പട്ടികയിൽ ടി.വി ഉൾപ്പെട്ടാൽ അത് ഇറക്കുമതി ചെയ്യണമെങ്കിൽ വാണിജ്യമന്ത്രാലയത്തിൽനിന്ന് പ്രത്യേകം അനുമതി നേടണം.
2018-19ൽ 7,100 കോടി രൂപയുടെ ടെലിവിഷൻ സെറ്റുകളാണ് ഇറക്കുമതി ചെയ്തത്. ചൈനയാണ് ഇന്ത്യയിലേക്ക് ടി.വി കയറ്റി അയക്കുന്നതിൽ മുന്നിൽ. തൊട്ടു പിന്നിൽ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, കൊറിയ, ഇന്തോനേഷ്യ, തായ്ലൻഡ്, ജർമനി എന്നീ രാജ്യങ്ങളും. ആഭ്യന്തര ഉൽപാദനം കൂട്ടാൻ ലക്ഷ്യമിട്ട് ഫർണിച്ചർ ഇറക്കുമതിക്കും നിയന്ത്രണം ഏർപ്പെടുത്തുന്നത് പരിഗണനയിലുണ്ട്.
ശുദ്ധീകരിച്ച പാം ഓയിലിന് അടുത്തിടെ ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.