ന്യൂഡൽഹി: ജമ്മു-കശ്മീർ അതിർത്തിയിലെ നൗഷേരമേഖലയിൽ ഇന്ത്യൻസേന പാകിസ്താെൻറ മുൻനിര കാവൽകേന്ദ്രം കനത്തആക്രമണത്തിൽ തകർത്തു. അതിർത്തി നിയന്ത്രണരേഖ മറികടന്നുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം വർധിച്ചതിന് തിരിച്ചടിയായാണിെതന്ന് സൈന്യം വിശദീകരിച്ചു.
മുെമ്പാരിക്കലും ഉണ്ടായിട്ടില്ലാത്ത വിധം, ആക്രമണത്തിെൻറ വിഡിയോ പുറത്തുവിട്ടാണ് പാകിസ്താൻസേനയെ നേരിട്ടതിെൻറ വിശദാംശങ്ങൾ സേന വെളിപ്പെടുത്തിയത്. അതിർത്തിയിൽ ഇന്ത്യ-പാക് സേനകൾ അടിക്കടി വെടിനിർത്തൽ ലംഘിക്കുന്നതിനു പിന്നാലെയാണ് ഇൗ സംഭവം.
നുഴഞ്ഞുകയറ്റം നിയന്ത്രിച്ചേ മതിയാവൂ എന്നും, അത് മേഖലയിലെ യുവാക്കളെ സ്വാധീനിച്ചുവരുന്നതായും സൈനികആക്രമണവിവരം മാധ്യമപ്രവർത്തകരോട് വിശദീകരിച്ച് മേജർ ജനറൽ അശോക് നരുല ഡൽഹിയിൽ പറഞ്ഞു. ഭീകരരുടെ നുഴഞ്ഞുകയറ്റത്തിന് സഹായം നൽകുന്ന കേന്ദ്രം കണ്ടെത്തി തകർക്കുകയാണ് ചെയ്തത്.
അതിർത്തിനിയന്ത്രണരേഖയിൽ ഇന്ത്യൻസൈന്യത്തെ ആക്രമിച്ചുകൊണ്ട് സായുധരായ നുഴഞ്ഞുകയറ്റക്കാർക്ക് അവസരം നൽകിവരുകയാണ് പാക്സൈന്യമെന്ന് അദ്ദേഹം പറഞ്ഞു. നിയന്ത്രണരേഖയോടുചേർന്ന ഗ്രാമങ്ങളെ ഉന്നംവെച്ച് ആക്രമണം നടത്താനും അവർ മടിക്കുന്നില്ല.
മഞ്ഞ് ഉരുകിത്തുടങ്ങുകയും പാതകൾ തെളിയുകയും ചെയ്തതോടെ നുഴഞ്ഞുകയറ്റം വർധിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതിർത്തിനിയന്ത്രണരേഖമേഖലയിൽ ഇന്ത്യൻൈസന്യത്തിന് മേധാവിത്വം ഉണ്ടെന്നും നരുല കൂട്ടിച്ചേർത്തു.
വടക്കൻകശ്മീരിലെ നവ്ഗാം സെക്ടറിൽ നുഴഞ്ഞുകയറ്റ ശ്രമം ഞായറാഴ്ച സേന തകർത്തിരുന്നു. രണ്ടുസൈനികരും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. പാക് അതിർത്തിദൗത്യസേന േമയ് ഒന്നിനാണ് ഇന്ത്യൻമണ്ണിൽ കടന്ന് സൈനിക പട്രോളിങ് സംഘത്തെ ആക്രമിച്ചത്. രണ്ടുജവാന്മാരെ വധിക്കുകയും മൃതദേഹം വികൃതമാക്കുകയും ചെയ്തു. ഇൗസംഭവം നടന്ന് ഒമ്പതാംദിവസമാണ് നൗഷേരയിലെ തിരിച്ചടി.
സേനാനീക്കത്തെ പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്ലി പിന്തുണച്ചു. അതിർത്തിയിലെ സൈനികനടപടിയെ കേന്ദ്രസർക്കാർ പിന്തുണക്കുന്നതായി അദ്ദേഹം പറഞ്ഞു.
ജമ്മു-കശ്മീരിൽ സമാധാനം ഉറപ്പുവരുത്താൻ ഇത്തരം നടപടി വേണ്ടിവരും. താഴ്വരയിലെ ഭീകരതപ്രതിരോധത്തിനാണ് സേന ഇതു ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആരോപണം അടിസ്ഥാനരഹിതമാണെന്ന് പാക് സൈനികവക്താവ് മേജർ ജനറൽ ആസിഫ് ഗഫൂർ ട്വിറ്ററിൽ പറഞ്ഞു. സൈനികനടപടി സ്വാഗതംചെയ്ത കോൺഗ്രസ്, പാകിസ്താനുമേൽ അന്താരാഷ്ട്രസമ്മർദം മുറുക്കാൻ കഴിയാത്തതിന് മോദിസർക്കാറിനെ കുറ്റപ്പെടുത്തി.
ആക്രമണം േമയ് ഒമ്പതിന്; വിഡിയോ പുറത്തുവിട്ടു
22 സെക്കൻഡ് മാത്രം നീളുന്ന വിഡിയോചിത്രമാണ് സേന മാധ്യമങ്ങൾക്ക് നൽകിയത്. പഴക്കം ചെന്ന കുേറ കോൺക്രീറ്റ് നിർമിതികൾക്കുനേരെ തുരുതുരാ ആക്രമണം നടക്കുന്നതാണ് ചിത്രത്തിൽ. കെട്ടിടത്തിന് സാരമായ കേടുപാട് സംഭവിക്കുന്നു. വനമേഖലയാണ് വിഡിയോയിൽ കാണുന്നത്. വലിയ സ്ഫോടന ശബ്ദത്തോടെ തീയും കനത്തപുകയും ഉയരുന്നു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല.
വിഡിയോ ഏതുദിവസമാണ് എടുത്തതെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് ഇന്ത്യൻ സൈനികരുടെ തലയറുത്ത സംഭവം നടന്ന േമയ് ഒന്നിനുശേഷം, േമയ് ഒമ്പതിനാണ് ഇൗ ആക്രമണം നടന്നതെന്നാണ് ബന്ധപ്പെട്ട കേന്ദ്രങ്ങൾ വെളിപ്പെടുത്തുന്നത്. റോക്കറ്റ് ലോഞ്ചർ, ടാങ്ക്വേധ മിസൈൽ, ഒാേട്ടാമാറ്റിക് ഗ്രനേഡ്ലോഞ്ചർ എന്നിവ ഉപയോഗിച്ചായിരുന്നു ആക്രമണം. അത് ചെന്നുകൊള്ളുന്ന സ്ഥലമല്ലാതെ വിക്ഷേപിക്കുന്ന പ്രദേശം ചിത്രത്തിലില്ല.
അതിർത്തിയിലെ ആക്രമണത്തിെൻറ വിഡിയോദൃശ്യങ്ങൾ സൈന്യം പുറത്തുവിടുന്നത് ആദ്യമാണ്. പാകിസ്താൻസൈന്യത്തിെൻറ ഒത്താശയോടെ നുഴഞ്ഞുകയറ്റം നടക്കുെന്നന്ന കാര്യവും അതിനോട് ശക്തമായിത്തന്നെ പ്രതികരിക്കുമെന്ന സന്ദേശവും അന്താരാഷ്ട്രസമൂഹത്തിന് നൽകുകകൂടിയാണ് ഇൗ നടപടിയിലൂെട സേന ചെയ്തത്.
മിന്നലാക്രമണത്തിൽ നിന്ന് വ്യത്യസ്തമായ ആക്രമണമാണ് നടന്നത്. പാക് മണ്ണിലേക്കുകടന്നുചെന്ന് ഭീകര താവളങ്ങൾ തകർത്തുമടങ്ങുകയാണ് മിന്നലാക്രമണസംഘം ചെയ്തതെന്നാണ് അന്ന് സേനയും സർക്കാറും വിശദീകരിച്ചത്. എന്നാൽ, അതിർത്തിക്കിപ്പുറത്തുനിന്ന് പാക് കാവൽപ്പുര കേന്ദ്രമാക്കി പ്രഹരിക്കുകയാണ് ഇപ്പോൾ ചെയ്തത്.
മിന്നലാക്രമണസമയത്തെ കൊട്ടിഗ്ഘോഷങ്ങളില്ലാതെ, സേനാ ആസ്ഥാനത്തിനുപുറത്തുവന്ന് ഒരു മേജർ ജനറൽ കാര്യങ്ങൾ രണ്ടുമിനിറ്റുകൊണ്ട് വിശദീകരിക്കുകയാണ് ഇത്തവണ ചെയ്തത്. സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞാണ് വിവരം വെളിപ്പെടുത്തിയതെന്ന പ്രത്യേകതയും ഇതിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.