ഛത്തീസ്ഗഢിൽ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ വിരമിച്ച ഐ.എ.എസ് ഓഫിസർ അറസ്റ്റിൽ

റായ്പൂർ: മദ്യ അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് ഛത്തീസ്ഗഢിലെ റിട്ട. ഐ.എ.എസ് ഓഫിസർ അനിൽ ടുതേജയെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ശനിയാഴ്ച സംസ്ഥാനത്തെ ആന്റി കറപ്ഷൻ ബ്യുറോ അനിൽ ടുതേജയെയും മകൻ യാഷിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് മകനെ വിട്ടയക്കുകയും അനിൽ ടുതേജയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. കള്ളപ്പണം നിരോധിക്കൽ നിയമപ്രകാരമാണ് ഇവരെ കസ്റ്റഡിയിൽ എടുത്തിരുന്നത്. റിമാൻഡ് ആവശ്യപ്പെട്ട് അനിൽ ടുതേജയെ ഇ.ഡി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കും.

കഴിഞ്ഞ വർഷമാണ് അനിൽ ടുതേജ സർവീസിൽ നിന്നു വിരമിച്ചത്. അനിൽ ടുതേജയെക്കെതിരെ ആദായ നികുതി വകുപ്പിന്റെ പരാതിയെ അടിസ്ഥാനമാക്കിയുള്ള എഫ്.ഐ.ആർ അടുത്തിടെ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇ.ഡി ഇയാൾക്കെതിരെ മദ്യ അഴിമതി കേസിൽ കള്ളപ്പണം വെളുപ്പിക്കൽ കേസ് ഫയൽ ചെയ്തത്.

റായ്പൂർ മേയർ അൻവർ ധേബറിന്റെ ജ്യേഷ്ഠൻ അൻവർ ധേബറിന്റെ നേതൃത്വത്തിൽ 2000 കോടി രൂപയുടെ അഴിമതിയും കള്ളപ്പണം വെളുപ്പിച്ചതിന്റെ തെളിവുകൾ കണ്ടെത്തിയിട്ടുണ്ടെന്ന് ഇ.ഡി പറഞ്ഞു. ഛത്തീസ്ഗഡിൽ വിറ്റ ഓരോ കുപ്പി മദ്യത്തിൽ നിന്നും അനധികൃതമായി പണം പിരിച്ചെടുത്തിട്ടുണ്ടെന്നും ഇ.ഡി പറഞ്ഞു

Tags:    
News Summary - Retired IAS officer arrested in Chhattisgarh money laundering case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.