രേവന്ത്​ റെഡ്ഡി തെലങ്കാന കോൺഗ്രസ്​ അധ്യക്ഷൻ; അസ്​ഹറുദ്ദീൻ വർക്കിങ്​ പ്രസിഡൻറ്​

ഹൈദരാബാദ്​: മാരത്തോൺ ചർച്ചകൾക്ക്​ ശേഷം തെലങ്കാന പി.സി.സി ഭാരവാഹികളെ എ.ഐ.സി.സി പ്രഖ്യാപിച്ചു. തീപ്പൊരി നേതാവായ രേവന്ത്​ റെഡ്ഡി എം.പിയാണ്​ തെലങ്കാന കോൺഗ്രസ്​ പ്രസിഡൻറ്​. 2019ൽ ഹുസൂർ നഗറിലുണ്ടായ ഉപതെരഞ്ഞെടുപ്പിലെ പരാജയത്തിന്​ പിന്നാലെ ഉത്തം കുമാർ റെഡ്ഡി രാജിവെച്ച ഒഴിവിലേക്കാണ്​ രേവന്തിനെ നിയമിക്കുന്നത്​.

എല്ലാ വിഭാഗങ്ങൾക്കും പ്രാതിനിധ്യം നൽകിയാണ്​ പുതിയ കമ്മറ്റിയെ എ.ഐ.സി.സി നിയമിച്ചിരിക്കുന്നത്​. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ ടീം നായകൻ മുഹമ്മദ്​ അസ്​ഹറുദ്ദീൻ, ഗീത റെഡ്ഡി, അഞ്​ജൻ കുമാർ യാദവ്​, ടി. ജഗ റെഡ്ഡി, മഹേഷ്​ കുമാർ ഗൗഡ്​ എന്നിവരാണ്​ പുതിയ വർക്കിങ്​ പ്രസിഡൻറുമാർ. ന്യൂനപക്ഷ വിഭാഗങ്ങൾക്കും പട്ടിക വിഭാഗങ്ങൾക്കും പ്രാതിനിധ്യം ഉറപ്പാക്കാൻ കമ്മിറ്റി ശ്രമിച്ചിട്ടുണ്ട്​.

തെലങ്കാനയിൽ ശക്തമായ സ്വാധീനമുള്ള റെഡ്ഡി വിഭാഗത്തിൽ നിന്നുതന്നെ അധ്യക്ഷ​നെ നിയമിക്കുന്ന പതിവ്​ ഇക്കുറിയും കോൺഗ്രസ്​ തെറ്റിച്ചിട്ടില്ല​. നിലവിലെ ടി.ആർ.സ്​ ഭരണത്തിൽ റെഡ്ഡികൾ അസംതൃപ്​തരാണെന്ന്​ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. പുതിയ കമ്മറ്റിയെ രാഹുൽ ഗാന്ധിയുടെ പ്രത്യേക താൽപര്യപ്രകാരമാണ്​ നിയമിച്ചിരിക്കുന്നത്​.

ഒരു കാലത്ത്​ കോൺഗ്രസി​െൻറ ശക്തി കേന്ദ്രമായിരുന്ന തെലുങ്ക്​ മണ്ണിൽ​ സംസ്ഥാന വിഭജനത്തിന്​ ശേഷം അധികാരത്തിലെത്താൻ കോൺഗ്രസിനായിട്ടില്ല. രണ്ടുതവണയായി ടി.ആർ.എസ്​ ഭരിക്കുന്ന തെലങ്കാനയിൽ കരുത്തുറ്റ പ്രതിപക്ഷമാകാൻ കോൺഗ്രസിന്​ സാധിച്ചിട്ടില്ല. കഴിഞ്ഞ തവണ 19 സീറ്റിലാണ്​​ കോൺഗ്രസ്​ വിജയിച്ചത്​. എന്നാൽ ഇതിലേറെപ്പേരും ടി.ആർ.എസിലേക്ക്​ ചേക്കേറിയിരുന്നു.

Tags:    
News Summary - Revanth Reddy appointed Telangana Congress president

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.