ഹൈദരാബാദ്: തെലങ്കാനയിലെ കാവല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിെൻറ തെരഞ്ഞെടുപ്പ് പ്രചാരണ റാലി നടക്കാനിരിക്കെ തെലങ്കാന കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡൻറും കോടങ്ങൽ എം.എൽ.എയും സ്ഥാനാർഥിയുമായ രേവന്ത് റെഡ്ഡിയെ പൊലീസ് കരുതല്‍ തടങ്കലിലാക്കി. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ റെഡ്ഡിയുടെ വീട്ടിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്. തെരഞ്ഞെടുപ്പ് കമീഷെൻറ നിര്‍ദേശ പ്രകാരമാണ് റെഡ്ഡിയെ അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.
റെഡ്ഡിയുടെ ഒേട്ടറെ അനുയായികളും കസ്റ്റഡിയിലാണ്. കാവല്‍ മുഖ്യമന്ത്രിയാണെന്ന നില മറന്നാണ് റാവുവിെൻറ നടപടിയെന്ന് ആക്ഷേപിച്ച കോൺഗ്രസ് സംഭവത്തെ അപലപിച്ചു. അടിയന്തരാവസ്ഥക്ക് സമാനമാണ് നടപടി. ഇക്കാര്യത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എ.െഎ.സി.സി വക്താവ് എസ്. ജയ്പാൽ റെഡ്ഡി പ്രതികരിച്ചു.
അറസ്റ്റ് നടപടിയെ ഹൈദരാബാദ് ഹൈകോടതി അതൃപ്തി പ്രകടിപ്പിച്ചു. ഇത്തരമൊരു നടപടിയിലേക്ക് നീങ്ങാനുണ്ടായ കാര്യങ്ങളുടെ കൃത്യമായ വിവരം കോടതിയെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടു. റെഡ്ഡി മണ്ഡലത്തിലെ ആളുകളോട് ചന്ദ്രശേഖര്‍ റാവുവിെൻറ റാലി ബഹിഷ്കരിക്കണമെന്നും പ്രതിഷേധം സംഘടിപ്പിക്കണമെന്നും ആഹ്വാനം ചെയ്തതിെൻറ അടിസ്ഥാനത്തിലാണ് നടപടി.
തെലങ്കാന രാഷ്ട്ര സമിതിയെ (ടി.ആർ.എസ്) ചാമ്പലാക്കാനുള്ള ബ്രഹ്മോസ് മിസൈലാണ് രേവന്ത് റെഡ്ഡിയെന്ന് കോൺഗ്രസ് നേതാവും എം.എൽ.യുമായ ജി.എൻ. റെഡ്ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേവന്ത് റെഡ്ഡിയെ പൊലീസ് കരുതൽ തടങ്കലിൽ വെച്ച സംഭവത്തോട് പ്രതികരിക്കുകയായിരുന്നു ജി.എൻ. റെഡ്ഡി.
പൊലീസ് കിടപ്പു മുറിയിലേക്ക് കടന്നു ചെന്നാണ് രേവന്ത് റെഡ്ഡിയെ കസ്റ്റഡിയിലെടുത്തത്. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാത്ത കാര്യമാണത്. രേവന്ത് റെഡ്ഡി സാധാരണക്കാരനെല്ലന്നും ടി.ആർ.എസിനെ തകർക്കാൻ പോകുന്ന ബ്രഹ്മോസ് മിസൈലാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് നേതാവ് ഡി.കെ. ശിവകുമാറും പൊലീസ് നടപടിക്കെതിരെ രംഗത്തു വന്നിരുന്നു. പൊലീസ് ഭയപ്പെടുത്തുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശിവകുമാർ ആവശ്യപ്പെട്ടത്. ഇൗ മാസം ഏഴിനാണ് തെലങ്കാനയിൽ തെരഞ്ഞെടുപ്പ്. 11നാണ് വേെട്ടണ്ണൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.