Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചന്ദ്രശേഖര റാവുവി​െൻറ...

ചന്ദ്രശേഖര റാവുവി​െൻറ റാലി; കോ​ണ്‍ഗ്ര​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ കരുതല്‍ തടങ്കലില്‍

text_fields
bookmark_border
ചന്ദ്രശേഖര റാവുവി​െൻറ റാലി; കോ​ണ്‍ഗ്ര​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റ്​ കരുതല്‍ തടങ്കലില്‍
cancel

ഹൈ​ദ​രാ​ബാ​ദ്: തെ​ല​ങ്കാ​ന​യി​ലെ കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​​​​​​െൻറ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ റാ​ലി ന​ട​ക്കാ​നി​രി​ക്കെ തെ​ല​ങ്കാ​ന കോ​ണ്‍ഗ്ര​സ് വ​ര്‍ക്കി​ങ് പ്ര​സി​ഡ​ൻ​റും കോ​ട​ങ്ങ​ൽ എം.​എ​ൽ.​എ​യും സ്ഥാ​നാ​ർ​ഥി​യു​മാ​യ രേ​വ​ന്ത് റെ​ഡ്​​ഡി​യെ പൊ​ലീ​സ് ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കി. ചൊ​വ്വാ​ഴ്ച പു​ല​ര്‍ച്ചെ മൂ​ന്നു മ​ണി​യോ​ടെ റെ​ഡ്​​ഡി​യു​ടെ വീ​ട്ടി​ലെ​ത്തി​യാ​ണ്​ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്ത​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​​​​െൻറ നി​ര്‍ദേ​ശ പ്ര​കാ​ര​മാ​ണ് റെ​ഡ്​​ഡി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​തെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

റെ​ഡ്​​ഡി​യു​ടെ ഒ​േ​ട്ട​റെ അ​നു​യാ​യി​ക​ളും ക​സ്​​റ്റ​ഡി​യി​ലാ​ണ്. കാ​വ​ല്‍ മു​ഖ്യ​മ​ന്ത്രി​യാ​ണെ​ന്ന നി​ല മ​റ​ന്നാ​ണ്​ റാ​വു​വി​​​​െൻറ ന​ട​പ​ടി​യെ​ന്ന്​ ആ​ക്ഷേ​പി​ച്ച കോ​ൺ​ഗ്ര​സ്​ സം​ഭ​വ​ത്തെ അ​പ​ല​പി​ച്ചു. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്ക്​ സ​മാ​ന​മാ​ണ്​ ന​ട​പ​ടി. ഇ​ക്കാ​ര്യ​ത്തി​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന്​​ എ.​െ​എ.​സി.​സി വ​ക്​​താ​വ്​ എ​സ്. ജ​യ്​​പാ​ൽ റെ​ഡ്​​ഡി പ്ര​തി​ക​രി​ച്ചു.

അ​റ​സ്​​റ്റ്​ ന​ട​പ​ടി​യെ ഹൈ​ദ​രാ​ബാ​ദ്​ ഹൈ​കോ​ട​തി അ​തൃ​പ്​​തി പ്ര​ക​ടി​പ്പി​ച്ചു. ഇ​ത്ത​ര​മൊ​രു ന​ട​പ​ടി​യി​ലേ​ക്ക്​ നീ​ങ്ങാ​നു​ണ്ടാ​യ കാ​ര്യ​ങ്ങ​ളു​ടെ കൃ​ത്യ​മാ​യ വി​വ​രം കോ​ട​തി​യെ അ​റി​യി​ക്ക​ണ​മെ​ന്ന്​ ആ​വ​ശ്യ​പ്പെ​ട്ടു. റെ​ഡ്​​ഡി മ​ണ്ഡ​ല​ത്തി​ലെ ആ​ളു​ക​ളോ​ട് ച​ന്ദ്ര​ശേ​ഖ​ര്‍ റാ​വു​വി​​​​െൻറ റാ​ലി ബ​ഹി​ഷ്‌​ക​രി​ക്ക​ണ​മെ​ന്നും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്ക​ണ​മെ​ന്നും ആ​ഹ്വാ​നം ചെ​യ്ത​തി​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി.

തെലങ്കാന രാഷ്​ട്ര സമിതിയെ (ടി.ആർ.എസ്​) ചാമ്പലാക്കാനുള്ള ബ്രഹ്​മോസ്​ മിസൈലാണ്​ രേവന്ത്​ റെഡ്ഡിയെന്ന്​ കോൺഗ്രസ്​ നേതാവും എം.എൽ.യുമായ ജി.എൻ. റെഡ്ഡി പറഞ്ഞു. തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവു പൊലീസിനെ ദുരുപയോഗം ചെയ്യുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രേവന്ത്​ റെഡ്ഡിയെ പൊലീസ്​ കരുതൽ തടങ്കലിൽ വെച്ച സംഭവത്തോട്​ പ്രതികരിക്കുകയായിരുന്നു ജി.എൻ. റെഡ്ഡി.

പൊലീസ്​ കിടപ്പു മുറിയിലേക്ക്​ കടന്നു ചെന്നാണ്​ രേവന്ത്​ റെഡ്ഡിയെ കസ്​റ്റഡിയിലെടുത്തത്​. ഇന്ത്യയിൽ ഒരിക്കലും സംഭവിക്കാത്ത കാര്യമാണത്​. രേവന്ത്​ റെഡ്ഡി സാധാരണക്കാരന​െല്ലന്നും ടി.ആർ.എസിനെ തകർക്കാൻ പോകുന്ന ബ്രഹ്മോസ്​ മിസൈലാണെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് നേതാവ്​​ ഡി.കെ. ശിവകുമാറും പൊലീസ്​ നടപടിക്കെതിരെ രംഗത്തു വന്നിരുന്നു. പൊലീസ്​ ഭയപ്പെടുത്തുകയാണെന്നും ഇതിനെതിരെ തെരഞ്ഞെടുപ്പ്​ കമീഷൻ നടപടി സ്വീകരിക്കണമെന്നുമായിരുന്നു ശിവകുമാർ ആവശ്യപ്പെട്ടത്​. ഇൗ മാസം ഏഴിനാണ്​ തെലങ്കാനയിൽ തെരഞ്ഞെടുപ്പ്​. 11നാണ്​ വേ​െട്ടണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congressTRSmalayalam newsRevanth ReddyG.N. Reddy
News Summary - Revanth Reddy A Brahmos Missile, Will Finish TRS": Congress Lawmaker -india news
Next Story