മയക്കുമരുന്ന്​​ കേസ്​: റിയ ചക്രവർത്തിക്ക്​​ ജാമ്യമില്ല; ബൈക്കുള ജയിലിലേക്ക്​ മാറ്റി

മുംബൈ: ബോളിവുഡ് നടൻ സുശാന്ത് സിങ് രജ്​പുത്തിൻെറ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ നടി റിയ ചക്രവർത്തിയെ കാമുകിയും ബോളിവുഡ് നടിയുമായ റിയ ചക്രവർത്തിയുടെ ജാമ്യഹരജി കോടതി തള്ളി. നടിയെ ഈമാസം 22 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍വിട്ടു. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി എന്ന് അറിയിച്ച നാര്‍കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എൻ.സി.ബി) റിയയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. എന്നാൽ ജാമ്യാപേക്ഷയെ എതിർക്കുന്നതായി അറിയിച്ചു.

കഴിഞ്ഞ രാത്രി എന്‍.സി.ബി ഓഫിസില്‍ കഴിഞ്ഞ റിയയെ രാവിലെ ബൈക്കുള വനിതാ ജയിലിലേക്കു മാറ്റി. മൂന്നുദിവസത്തെ തുടർച്ചയായാ ചോദ്യം ചെയ്യലിന്​ ശേഷം ചൊവ്വാഴ്​ച വൈകീട്ടാണ്​ റിയ​െയ അറസ്​റ്റ്​ ചെയ്​തത്​. സുശാന്തിന് ലഹരിമരുന്ന് എത്തിച്ചു കൊടുത്തതായി ചോദ്യം ചെയ്യലിൽ റിയ സമ്മതിച്ചിരുന്നു. താനും പലപ്പോഴായി മയക്കുമരുന്ന്​ ഉപയോഗിച്ചതായും റിയ വെളിപ്പെടുത്തിയിരുന്നു.

മയക്കുമരുന്ന്​ കേസിൽ നേരത്തെ അറസ്​റ്റിലായ റിയയുടെ സഹോദരന്‍ ഷോവിക് ചക്രവർത്തി, സുശാന്തിന്‍റെ മാനേജറായിരുന്ന സാമുവേല്‍ മിറാന്‍ഡ എന്നിവരുടെ കസ്​റ്റഡി കാലാവധിയും ഇന്ന് അവസാനിക്കും. ഇരുവരും ജാമ്യാപേക്ഷ സമര്‍പ്പിക്കുമെന്നാണ്​ വിവരം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.