പ്രിയപ്പെട്ട ചീഫ് ജസ്റ്റിസ്,
അങ്ങയെ അഭിസംബോധനചെയ്ത് ഇത്തരമൊരു കത്ത് എഴുതേണ്ടിവന്നതിൽ അത്യധികം വേദനയും ആശങ്കയുമുണ്ട്. ഇൗ കോടതി പുറത്തുവിട്ട ചില വിധികൾ നമ്മുടെ നീതിനിർവഹണ സംവിധാനത്തിനും ഹൈകോടതികളുടെ സ്വതന്ത്ര സ്വഭാവത്തിനും കോട്ടംതട്ടിക്കാനിടയായി എന്നു മാത്രമല്ല, അവ ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിെൻറ ഒാഫിസിെൻറ ഭരണനിർവഹണ പരിപാടികളെപ്പോലും ബാധിക്കുകയും ചെയ്തതായി ചൂണ്ടിക്കാണിക്കെട്ട.
നീതിന്യായമേഖലയുടെ നടത്തിപ്പിൽ നാളിതുവരെ ചില കീഴ്വഴക്കങ്ങളും പ്രമാണങ്ങളും നല്ല രീതിയിൽ അനുവർത്തിക്കപ്പെട്ടുവരുകയായിരുന്നു. വിശേഷിച്ച് ബോംബെ, കൽകത്ത, മദ്രാസ് എന്നീ മൂന്ന് ഹൈകോടതികൾ സ്ഥാപിക്കപ്പെട്ടതു മുതൽ. ആംഗ്ലോ സാക്സൻ നീതിന്യായ വ്യവസ് ഥയിലാണ് ഇൗ കീഴ്വഴക്കങ്ങളുടെ തായ്വേരുകൾ.
ചീഫ് ജസ്റ്റിസിനായിരിക്കും ജുഡീഷ്വറിയുടെ ഭരണച്ചുമതല എന്നതാണ് സുപ്രധാനമായ പ്രമാണങ്ങളിൽ ഒന്ന്. ജുഡീഷ്വറിയിലെ ദൈനംദിന പ്രവർത്തന നടപടികളും വിവിധ കോടതികളുടെ മുറപ്രകാരമുള്ള നടപടികളും നിശ്ചയിക്കുന്നതിനുള്ള അവകാശവും ചീഫ് ജസ്റ്റിസിൽ നിക്ഷിപ് തമാണ്. കോടതി നടപടികളുടെ സമയക്രമം, കേസുകൾ ഏതേത് ബെഞ്ചുകൾ കൈകാര്യം ചെയ്യണം എന്നിവ നിശ്ചയിക്കാനുള്ള അധികാരവും ചീഫ് ജസ്റ്റിസിനുതന്നെ എന്നതാണ് കീഴ് വഴക്കം. എന്നാൽ, കോടതി നടപടികളുടെ കാര്യക്ഷമമായ പ്രവർത്തനനിർവഹണമാണ് ഇതിനുപിന്നിലെ ലക്ഷ്യം. ചീഫ് ജസ്റ്റിസ് സഹ ജഡ്ജിമാരുടെ സുപീരിയർ അധികാരി ആണ് എന്ന അംഗീകാരം ഇൗ കീഴ്വഴക്കത്തിലൂടെ വന്നുചേരുന്നുമില്ല. സമന്മാരിൽ മുമ്പൻ എന്നാണ് നീതിന്യായ വ്യവസ്ഥ ചീഫ് ജസ്റ്റിസിനു നൽകുന്ന സ്ഥാനം. ഒട്ടും മുകളിലുമല്ല, ഒട്ടും താഴെയുമല്ല.
ഇൗ പ്രമാണത്തിെൻറ അനുബന്ധമായി വേറൊന്നുണ്ട്. ഏതു കോടതികളിലെയും അംഗങ്ങൾക്ക് (ജഡ്ജിമാർക്ക്), നേരത്തേ നിശ്ചയിക്കപ്പെട്ട ബെഞ്ചുകൾ വിസ്തരിക്കേണ്ട കേസുകളിൽ ഇടപെടാനോ വിധി പ്രസ്താവിക്കാനോ അധികാരമില്ല എന്നതാണത്. മേൽ പ്രമാണങ്ങളിൽനിന്നുള്ള ഏതു വ്യതിയാനവും അനഭിലഷണീയ പ്രത്യാഘാതങ്ങൾക്കാകും വഴിമരുന്നിടുക. അത് ജുഡീഷ്വറിയുടെ വിശ്വാസ്യതയെ സംബന്ധിച്ച് സംശയങ്ങൾ ജനിക്കാൻ ഇടയാക്കും. അത്തരം വ്യതിയാനങ്ങൾ കുത്തഴിഞ്ഞ അവസ്ഥ സംജാതമാക്കുമെന്ന കാര്യം പ്രത്യേകം പറയേണ്ടതില്ല.
മേൽപറഞ്ഞ പ്രമാണങ്ങളും കീഴ്വഴക്കങ്ങളും കർശനമായി പാലിക്കപ്പെടുന്നില്ല എന്നു പറയേണ്ടിവന്നതിൽ ഞങ്ങൾ ദുഃഖിക്കുന്നു. ചില കേസുകൾ ചില പ്രത്യേക ബെഞ്ചുകളുടെ മാത്രം താൽപര്യം പരിഗണിച്ചുകൊണ്ട് ചീഫ് ജസ്റ്റിസ് അതത് ബെഞ്ചുകൾക്ക് കൈമാറിയ സംഭവങ്ങളുണ്ടായി. രാജ്യത്തിനും നീതിപീഠത്തിനും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉളവാക്കുന്ന നടപടികളാണിവ. ഇത്തരം പ്രവണതകൾ എന്തുവിലകൊടുത്തും തടയേണ്ടതുണ്ട്. നീതിപീഠത്തിന് പ്രയാസമുണ്ടാകാതിരിക്കാൻ ഞങ്ങൾ വിശദാംശങ്ങളിലേക്ക് പ്രവേശിക്കുന്നില്ല. എന്നാൽ, ചില കേസുകൾ ഇൗ സന്ദർഭത്തിൽ പരാമർശം അർഹിക്കുന്നു. ജഡ്ജിമാരുടെ നിയമനത്തിലെ സർക്കാർ ഇടപെടലിനെ ചോദ്യംചെയ്യുന്ന അഡ്വക്കറ്റ് കെ.പി. ലുത്റയുടെ ഹരജിയിൽ നിയമനപ്രക്രിയക്ക് (മെമ്മോറാണ്ടം ഒാഫ് പ്രോസിജ്യർ) അന്തിമ രൂപം നൽകിയിട്ടില്ല എന്നായിരുന്നു വിധി. ഇത്തരമൊരു കേസിൽ ഭരണഘടന ബെഞ്ചിനല്ലാതെ മറ്റേത് ബെഞ്ചിനാണ് വിധിനൽകാൻ സാധിക്കുക.
ജസ്റ്റിസ് സി.എസ്. കർണനെ അയോഗ്യനാക്കുന്ന വിധിയോടും വിയോജിപ്പുകൾ ഉയർന്നു. നിയമനപ്രക്രിയ പോലുള്ള അതി ഗൗരവാവഹമായ വിഷയങ്ങൾ ചീഫ് ജസ്റ്റിസിെൻറ അധ്യക്ഷതയിൽ ഫുൾകോർട്ട് സമ്മേളിച്ചാകണം തീർപ്പു കണ്ടെത്തേണ്ടത്. ഭരണഘടന ബെഞ്ചായിരിക്കണം അന്തിമമായി ഇത്തരം കേസുകൾ കൈകാര്യംചെയ്യേണ്ടത്. മേൽപറഞ്ഞ സംഭവങ്ങൾ അതി ഉത്കണ്ഠയോടെ വീക്ഷിക്കപ്പെടണം. ഇത്തരം സാഹചര്യങ്ങളിലും പ്രശ്നങ്ങളിലും തിരുത്തൽ നടപടിക്ക് തയാറാകേണ്ടത് ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസിെൻറ കർത്തവ്യമാകുന്നു. സഹജഡ്ജിമാരുടെയും കൊളീജിയത്തിെൻറയും അഭിപ്രായം ആരായുകയും വേണം.
മേൽപറഞ്ഞ കേസുകളിലെയും സമാനമായ ഇതര കേസുകളിലെയും വിധി ഉളവാക്കിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അങ്ങയുടെ പക്കൽനിന്ന് ആവശ്യമായ നടപടികൾ ഉണ്ടാകുന്നത് ശുഭകരവും അഭിനന്ദനീയവുമായിരിക്കും.
ആദരങ്ങളോടെ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.