െഎ.ആർ.സി.ടി.സി അഴിമതിക്കേസ്​: ലാലുവിന്​ ഇടക്കാല ജാമ്യം

ന്യൂഡൽഹി: ​െഎ.ആർ.സി.ടി.സി അഴിമതിക്കേസിൽ ആർ.ജെ.ഡി നേതാവ്​ ലാലു പ്രസാദ്​ യാദവിന്​ ഇടക്കാല ജാമ്യം. ജനുവരി 19 വരെയാണ് ​ ഡൽഹി കോടതി​ ജാമ്യം അനുവദിച്ചത്​. സി.ബി.​െഎയും എൻഫോഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റും അന്വേഷിച്ച രണ്ടു കേസുകളി ലാണ്​ ലാലുവിന്​ ഇടക്കാല ജാമ്യം ലഭിച്ചത്​.

കാലിത്തീറ്റ കുംഭകോണത്തിൽ ശിക്ഷ അനുഭവിച്ച്​ റാഞ്ചി ജയിലിൽ കഴിയുന്ന ലാലുപ്രസാദി​െന വിഡിയോ കോൺഫറൻസ്​ വഴിയാണ് പ്രത്യേക ജഡ്​ജി അരുൺ ഭരദ്വാജിന്​ മുമ്പാകെ ഹാജരാക്കിയത്​.

സി.ബി.​െഎയും ഇ.ഡിയും രജിസ്​റ്റർ ചെയ്​ത കേസിൽ ജാമ്യം തേടി ലാലു സമർപ്പിച്ച അപേക്ഷയിൽ മറുപടി നൽകാൻ ഇരു ഏജൻസികളോടും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്​. ​ജനുവരി 19ന്​ കേസ്​ വീണ്ടും പരിഗണിക്കും. െഎ.ആർ.സി.ടി.സിയുടെ രണ്ടു ഹോട്ടലുകൾ നടത്തിപ്പിനായി സ്വകാര്യ കമ്പനിക്ക്​ അനുവദിച്ചതിലെ അഴിമതിയാണ്​ ഏജൻസികൾ അന്വേഷിച്ചത്​.

നേരത്തെ ലാലുവി​​​െൻറ ഭാര്യ റാബ്രി ദേവിക്കും മകൻ തേജസ്വി യാദവിനും സി.ബി.​െഎ രജിസ്​റ്റർ ചെയ്​ത കേസിൽ കോടതി ജാമ്യം അനുവദിച്ചിരുന്നു. എൻ​േഫാഴ്​സ്​മ​​െൻറ്​ ഡയറക്​ടറേറ്റ്​ രജിസ്​റ്റർ ചെയ്​ത കേസിൽ ഇരുവരും ജനുവരി 19 വരെ ഇടക്കാല ജാമ്യത്തിലാണ്​.

Tags:    
News Summary - RJD Chief Lalu Yadav Gets Interim Bail In Railways' Hotel Scam - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.