പട്ന: നിര്‍ണായകമായ ബിഹാറിലെ ജോകിഹട്ട് നിയമസഭാ സീറ്റിലെ വിജയം അവസരവാദ രാഷ്ട്രീയത്തിനെതിരെയുള്ള ‘ലാലുവാദ’ രാഷ്ട്രീയത്തിെൻറ വിജയമാണെന്ന് മകൻ തേജസ്വി യാദവ്. നിതീഷ് കുമാറിന് തെൻറ പിതാവ് ലാലുപ്രസാദ് യാദവിനെ ഒരു ഘട്ടത്തിലും മനസ്സിലാക്കാൻ കഴിഞ്ഞിരുന്നില്ലെന്നും തേജസ്വി പ്രതികരിച്ചു.
40,000ത്തോളം വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് ആര്‍ജെഡിയുടെ വിജയം. ജെ.ഡി.യുവിന് കിട്ടിയ വോട്ടുകള്‍ ആര്‍.ജെ.ഡിയുടെ വിജയശതമാനത്തേക്കാള്‍ കുറവാണെന്ന് തേജസ്വി പരിഹസിച്ചു. നിതീഷ് ബിജെപിക്കൊപ്പം പോയതിനുള്ള പ്രതികാരമാണ് ജനങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ധാര്‍മികതയുണ്ടെങ്കില്‍ രാജിവച്ച് പുറത്തുപോവണമെന്നും നിതീഷിനോട് തേജസ്വി പറഞ്ഞു.
തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതോടെ തേജസ്വി സമാജ്‌വാദി പാര്‍ട്ടി, കോൺഗ്രസ്സ്, ബി.എസ്.പി പാർട്ടികൾക്ക് നന്ദി അറിയിച്ച് രംഗത്തുവന്നു. തെരഞ്ഞെടുപ്പിൽ ഇവർ സഹായിച്ചതായി അദ്ദേഹം കൂട്ടിച്ചേർത്തു.
നിതീഷിനും ജെ.ഡി.യുവിനും അഭിമാനപ്പോരാട്ടമായിരുന്നു ജോകിഹട്ടിലേത്. ഫലം പുറത്തുവന്നതോടെ നിതീഷ് കുമാറിെൻറ രാഷ്ട്രീയ അധാർമികതയ്ക്കേറ്റ തിരിച്ചടിയായാണ് അത് വിലയിരുത്തപ്പെടുന്നത്. ലോകസഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടി മറികടക്കാൻ കൂടി ജെ.ഡി.യു ലക്ഷ്യമിട്ടിരുന്നു. ജയിലിൽ കിടക്കുന്ന ലാലുപ്രസാദ് യാദവിെൻറ ഉറച്ച വർഗീയ വിരുദ്ധ രാഷ്ട്രീയ നിലപാടുകൾ ഇൗ ഉപതെരഞ്ഞെടുപ്പിൽ മുന്നിൽ നിറുത്താൻ തേജസ്വി യാദവിന് സാധിച്ചു.
അതേസമയം ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനിനെ കുറിച്ചുള്ള അപാകതകളെ കുറിച്ചും തേജസ്വി തുറന്നടിച്ചു. ഇവിഎമ്മില്‍ നിരന്തരം കൃത്രിമം നടക്കുന്നുണ്ട്. എത്രയും പെട്ടെന്ന് അത് ഒഴിവാക്കി പേപ്പര്‍ ബാലറ്റിലേക്ക് പോകാനാണ് രാജ്യം ശ്രമിക്കേണ്ടതുണ്ടെന്നും തേജസ്വി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.