കോവിഡ് യുദ്ധമുഖത്തുള്ള ആരോഗ്യപ്രവർത്തകർക്ക് സേനയുടെ ആദരം ഇന്ന്

ന്യൂഡൽഹി: കോവിഡ് 19 എന്ന മഹാമാരിയെ ചെറുത്തുതോൽപ്പിക്കുന്ന യുദ്ധത്തിലേർപ്പെട്ട ആരോഗ്യപ്രവർത്തകരെ ഇന്ത്യൻ സേന ഇന്ന് ആദരിക്കും. ഇതിന്‍റെ ഭാഗമായി  രാജ്യത്തെ തെരഞ്ഞെടുത്ത നഗരങ്ങളിൽ ആകാശത്തിലൂടെ മാർച്ച് പാസ്റ്റ് നടത്തും.  കപ്പലുകൾ ദീപവിതാനത്തോടെ അലങ്കരിക്കും. ആശുപത്രികൾക്ക് മുകളിൽ പുഷ്പവൃഷ്ടി നടത്തും. ഞായറാഴ്ച രാവിലെ 10 മണിക്ക് ഡൽഹിയിലെ പൊലീസ് മെമ്മേറിയലിൽ റീത്ത് സമർപ്പിച്ചുകൊണ്ടാണ് പരിപാടികൾക്ക് തുടക്കം കുറിക്കുക. ദേശീയതലത്തിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്ന്  സമയഭേദമില്ലാതെ കർത്തവ്യത്തിൽ മുഴുകിയ പൊലീസ് സേനക്ക് ആദരമർപ്പിക്കുന്നതിനാണ് ഇത്. തുടർന്നാണ് ഫ്ളൈററർ ജെറ്റുകൾ പുഷ്പവൃഷ്ടി നടത്തുക. 

Tags:    
News Summary - rmed forces to thank COVID-19 warriors today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.