രാഷ്​ട്രീയത്തിലേക്കെന്ന്​ സൂചന നൽകി റോബർട്ട്​ വാദ്രയുടെ ഫേസ്​ബുക്ക്​ പോസ്​റ്റ്​

ന്യൂഡൽഹി: എ.​െഎ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിക്ക്​ പിറകെ രാഷ്​ട്രീയത്തിലിറങ്ങുമെന്നതി​​​​െൻറ സൂചന ന ൽകി ബിസ്​നസുകാരനും ഭർത്താവുമായ റോബർട്ട്​ വാദ്ര. ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ ജനങ്ങളെ സേവിക്കുന്നതിന്​ വലി യ പങ്കു വഹിക്കാൻ തയാറെടുക്കുകയാണെന്ന്​ വാദ്ര അറിയിച്ചത്​.

രാജ്യത്തെ ജനങ്ങളെ സേവിക്കുന്നതിനായി ഞാൻ രാഷ്​ ട്രീയത്തിലിറങ്ങിയിരുന്നില്ല. രാഷ്​ട്രീയത്തിൽ ഇറങ്ങുകയാണെങ്കിൽ എനിക്ക്​ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ കഴിയും. എങ്കിൽ എന്തിന്​ ഇറങ്ങാതിരിക്കണം? ജനങ്ങളാണ്​ തീരുമാനിക്കേണ്ടത്​.

യു.പിയിൽ വിവിധയിടങ്ങളിൽ മാസങ്ങളും വർഷങ്ങളുമെടുത്ത്​ പ്രചാരണത്തിന്​ ഇറങ്ങിയിട്ടുണ്ട്​. ജനങ്ങൾക്കായി കൂടുതൽ എന്തെങ്കിലും ചെയ്യണമെന്ന തോന്നൽ അതുമൂലമുണ്ടായി. എന്നെക്കൊണ്ട്​ സാധിക്കുന്ന ചെറിയ മാറ്റങ്ങൾ ഉണ്ടാക്കണം. ഇത്രയും വർഷത്തെ പരിചയം പാഴാക്കിക്കളയരുത്​. നന്നായി ഉപയോഗിക്കണം. എ​​​​െൻറ പേരിലുള്ള ആരോപണങ്ങൾക്കെല്ലാം അവസാനമായാൽ, ജനസേവനമെന്ന വലിയ പങ്ക്​ വഹിക്കാൻ തീരുമാനിച്ചേക്കും. എ​​​​െൻറ പേരിലുണ്ടായിരുന്ന ആരോപണങ്ങളും അന്വേഷണങ്ങളുമെല്ലാം രാഷ്​ട്രീയ പ്രേരിതമാണെന്ന്​ ജനങ്ങൾ പറയും.

ഒരു ദശകത്തിലേറെയായി വിവിധ സർക്കാറുകൾ എ​​​​െൻറ പിറകെയാണ്​. രാജ്യത്തി​​​​െൻറ യഥാർഥ പ്രശ്​നങ്ങളിൽ നിന്ന്​ ശ്രദ്ധ തിരിക്കാൻ എ​​​​െൻറ പേര്​ ഉപയോഗിക്കുകയാണ്​. ജനങ്ങൾ ഇൗ പരിപാടി മനസിലാക്കുകയും എനിക്കെതിരായ ആരോപണങ്ങളിൽ കഴമ്പില്ലെന്ന്​ തിരിച്ചറിയുകയും ചെയ്​​തിട്ടുണ്ട്​. ജനങ്ങൾ എനിക്ക്​ ബഹുമാനം നൽകുകയും നല്ല ഭാവി ആശംസിക്കുകയും ചെയ്യുന്നു - വാദ്രയുടെ പോസ്​റ്റിൽ വിശദീകരിക്കുന്നു.

ലണ്ടനിലെ സ്വത്തു വകകളുമായി ബന്ധ​പ്പെട്ടാണ്​ വാദ്രക്കെതിരായ ആരോപണങ്ങൾ. 12 മില്യൺ പൗണ്ട്​ മൂല്യം മതിക്കുന്ന ഒമ്പത്​ സ്വത്തു വകകൾ നേരി​േട്ടാ അല്ലാതെയോ വാദ്രയുടെ ഉടമസ്​ഥതയിലുള്ളതാണെന്നാണ്​ ആരോപണം. യു.പി.എ സർക്കാർ അധികാരത്തിലിരുന്ന 2005നും 2010 നും ഇടയിൽ സ്വന്തമാക്കിയ മൂന്നു വില്ലകളും ബാക്കി ആഢംബര ഹോട്ടലുകളുമാണ്​ ഇവ.

Full View
Tags:    
News Summary - Robert Vadra To Join Politics? His Facebook Post Gives A Hint - India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.