ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും കോൺഗ്രസ് നേതാ വ് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവുമായ റോബർട്ട് വാദ്ര വീണ്ടും എൻഫോഴ്സ്മെൻറ് ഡയറക്ടറ േറ്റിനു (ഇ.ഡി) മുന്നിൽ ഹാജരായി. തുടർച്ചയായ മൂന്നാം തവണയാണ് വാദ്ര ചോദ്യംചെയ്യലിന് എത്തുന്നത്. ലണ്ടനില്‍ 110 കോടിയുടെ വസ്തുവകകള്‍ വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് ഇ.ഡി ഫയല്‍ചെയ്ത കേസിലാണ് നടപടി.
ഇതുവരെ 20 മണിക്കൂറോളം വാദ്രയെ ചോദ്യംചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, വിദേശത്ത് അനധികൃത സ്വത്ത് സമ്പാദനം എന്നീ കേസുകളിൽ അന്വേഷണവുമായി സഹകരിക്കാൻ കഴിഞ്ഞയാഴ്ച ഡൽഹി കോടതി വാദ്രയോട് നിർദേശിച്ചിരുന്നു. കേസിൽ ഈ മാസം 16വരെ അദ്ദേഹത്തിന് ഇടക്കാലജാമ്യം ലഭിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരി ആറ്, ഏഴ് തീയതികളിൽ ചോദ്യം ചെയ്തിരുന്നു. ആദ്യ തവണ അഞ്ചര മണിക്കൂറാണ് ചോദ്യംചെയ്തത്. രണ്ടാം ദിവസം ഒമ്പതു മണിക്കൂർ നീണ്ടു. ചോദ്യംചെയ്യൽ വിഡിയോയിൽ പകർത്തുന്നുമുണ്ട്.
ഡൽഹി ജാംനഗർ ഹൗസിലെ ഇ.ഡി ഓഫിസിൽ ശനിയാഴ്ച രാവിലെ 10.45നാണ് വാദ്ര എത്തിയത്. മുമ്പ് ചോദ്യം ചെയ്തതിലെ ചില സംശയങ്ങൾ തീർക്കാനാണ് വീണ്ടും വിളിപ്പിച്ചതെന്ന് ഇ.ഡി വൃത്തങ്ങൾ പറഞ്ഞു. അതേസമയം, ഇൗമാസം 12ന് വാദ്രക്ക് ഇ.ഡി മുമ്പാകെ വീണ്ടും ഹാജരാകേണ്ടി വരും. ബിക്കാനീർ ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ടാണിത്.
ഒളിവിലുള്ള പ്രതിരോധ ഇടപാടുകാരൻ സഞ്ജയ് ഭണ്ഡാരിയുമായി ബന്ധപ്പെട്ട രേഖകൾ പ്രകാരമാണ് ചോദ്യം ചെയ്യുന്നതെന്നാണ് സൂചന.
സഞ്ജയ് ഭണ്ഡാരിയെ അറിയില്ലെന്നാണ് വാദ്ര ഇതുവരെ പറഞ്ഞത്. 2012 ആഗസ്റ്റില്‍ സഞ്ജയ് ഭണ്ഡാരി വാദ്രക്കു വേണ്ടി ഫ്രാന്‍സില്‍നിന്നു ഡല്‍ഹിക്ക് വിമാനടിക്കറ്റ് ബുക്ക് ചെയ്തതിെൻറ രേഖപ്രകാരമാണ് ചോദ്യം ചെയ്യല്‍. കേസുമായി ബന്ധപ്പെട്ട് ഇ.ഡി ആവശ്യപ്പെട്ട ചില രേഖകൾ വാദ്ര നൽകിയിട്ടുണ്ട്. കൂടുതൽ രേഖകൾ ലഭിക്കുന്ന മുറക്ക് നൽകാമെന്നും അറിയിച്ചിട്ടുണ്ട്.
അതേസമയം, ഭർത്താവിനെ ചോദ്യം ചെയ്യുന്നതിനിടെ, പ്രിയങ്ക ഗാന്ധിയുടെ നീക്കങ്ങളാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. ആദ്യ തവണ ചോദ്യം ചെയ്യലിനു വാദ്രയെ എത്തിച്ചത് പ്രിയങ്കയായിരുന്നു. രണ്ടാംദിവസം ചോദ്യം ചെയ്തശേഷം കൂട്ടിക്കൊണ്ടുപോകാനും അവരെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.