ന്യൂഡൽഹി: ഭാരത് ജോഡോ യാത്രക്ക് പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വാദ്രയുടെ ചിത്രം വെച്ച പോസ്റ്റർ. അത് അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോൾ സമൂഹ മാധ്യമങ്ങളിലും ബി.ജെ.പിയിൽനിന്നും പരിഹാസം.
രാഹുലിന്റെ ഇടവും വലവും പ്രിയങ്ക ഗാന്ധിയുടെയും റോബർട്ട് വാദ്രയുടെയും ചിത്രമുള്ള പോസ്റ്ററാണ് ഇറക്കിയത്. പോസ്റ്ററിന്റെ സ്പോൺസർ എന്ന നിലയിൽ നാഷനൽ സ്റ്റുഡന്റ്സ് യൂനിയൻ നേതാവ് ജെ.ബി. അഭിജിത്തിന്റെ പടം തൊട്ടു താഴെയുമുണ്ട്. രാഷ്ട്രീയത്തിൽ ഒരു കൈ നോക്കാനുള്ള വാദ്രയുടെ താൽപര്യം ലോക്സഭ തെരഞ്ഞെടുപ്പു വേളയിൽ പുറത്തുവന്നിരുന്നു. യു.പിയിലെ മൊറാദാബാദിൽ അദ്ദേഹത്തെ സ്ഥാനാർഥിയായി സ്വാഗതം ചെയ്യുന്ന പോസ്റ്ററുകളാണ് നിരന്നത്.
റോബർട്ട് വാദ്ര കളത്തിലിറങ്ങുന്നത് നേതൃത്വത്തിനുനേരെയുള്ള വിമർശനത്തിന് ശക്തികൂട്ടും. അതുകൊണ്ടുതന്നെ, വാദ്രയെ 'സ്വകാര്യ വ്യക്തി'യെന്ന നിലയിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങളെ വ്യക്തിപരമായ സ്വാതന്ത്ര്യമെന്ന നിലയിലുമാണ് കോൺഗ്രസ് അവതരിപ്പിച്ചു പോരുന്നത്. അതിനിടയിലാണ് വാദ്രയുടെ പോസ്റ്റർ ഇറങ്ങിയത്. ഭാരത് ജോഡോ യാത്ര കുടുംബത്തിന്റെ ഐക്യവിളംബരമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.