ട്രെയിനിലെ ശുചിമുറിയിൽ പ്രസവിച്ച യുവതിക്കും കുഞ്ഞിനും രക്ഷകയായി റെയിൽവേ പൊലീസ് ഉദ്യോഗസ്ഥ. 26 കാരിയായ ആർ.പി.എഫ് കോൺസ്റ്റബിൾ, ഒരു സ്വകാര്യ ക്ലിനിക്കിലെ അനുഭവം ഉപയോഗിച്ചാണ് ട്രെയിനിന്റെ ലാവറ്ററിയിൽ അരമണിക്കൂറോളം നിസ്സഹായരായി കിടന്ന നവജാതശിശുവിനെയും അമ്മയെയും രക്ഷിച്ചത്. മഥുര ജില്ലയിൽ നിന്നുള്ള ആർ.പി.എഫ് കോൺസ്റ്റബിൾ സോന നേരത്തെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തിരുന്നു.
ചൊവ്വാഴ്ച വൈകീട്ട് ഒഡീഷയിലെ റൂർക്കേലയിലേക്ക് പോവുകയായിരുന്ന ട്രെയിനിലാണ് സംഭവം. യുവതി ട്രെയിനിൽ പ്രസവിക്കുകയായിരുന്നു. സോന എത്തുമ്പോൾ കുഞ്ഞ് ശ്വാസം നിലച്ച അവസ്ഥിലായിരുന്നു. പ്രാഥമിക ശുശ്രൂഷകൾ നൽകിയതിനാൽ രക്ഷപെടുത്താനായി. അടുത്ത റെയിൽവേ സ്റ്റഷനിൽനിന്ന് ഇവരെ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.