തിരുപ്പതി: മരണമടഞ്ഞ യാചകന്‍റെ വീട്ടിൽനിന്ന് കണ്ടെടുത്തത് നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകൾ ഉൾപ്പെടെ ലക്ഷങ്ങൾ. തിരുമല തിരുപ്പതി ദേവസ്വത്തിന്‍റെ വിജിലൻസ് വിഭാഗം ഉദ്യോഗസ്ഥരാണ് പണം കണ്ടെടുത്തത്.
ഭിക്ഷയെടുത്തും ചെറിയ ജോലികൾ ചെയ്തുമായിരുന്നു ശ്രീനിവാസാചാരിയുടെ ജീവിതം. 2007ൽ തിരുമലയിൽ ശ്രീനിവാസാചാരിക്ക് താമസിക്കാൻ ഒരു വീട് നൽകിയിരുന്നു. അന്നുമുതൽ തന്‍റെ സമ്പാദ്യം വീട്ടിൽ അദ്ദേഹം സൂക്ഷിച്ചുപോരുകയായിരുന്നു.
കഴിഞ്ഞവർഷം രോഗബാധിതനായി അദ്ദേഹം മരണമടഞ്ഞു. ബന്ധുക്കളാരും ഇല്ലാത്തതിനാൽ ശ്രീനിവാസാചാരിക്ക് നൽകിയ വീട് തിരിച്ചെടുക്കാൻ തിരുമല തിരുപ്പതി ദേവസ്ഥാനം തീരുമാനിക്കുകയായിരുന്നു. തുടർന്ന് ടി.ടി.ഡിയും റവന്യൂ അധികൃതരും കഴഞ്ഞദിവസം ശ്രീനിവാസാചാരിയുടെ വീട്ടിലെത്തുകയായിരുന്നു.
വീട്ടിനുള്ളിൽ നടത്തിയ പരിശോധനയിൽ രണ്ടു പെട്ടികളും കണ്ടെടുത്തു. പെട്ടിനിറയെ പണം കണ്ട് ഉദ്യോഗസ്ഥർ അമ്പരക്കുകയായിരുന്നു. അതിൽ നിരോധിച്ച ആയിരത്തിന്‍റെ നോട്ടുകൾ ഉൾപ്പെടെ 10 ലക്ഷം രൂപയുണ്ടായിരുന്നു. കണ്ടുകെട്ടിയ പണം ടി.ടി.ഡി അധികൃതർ ടി.ടി.ഡി ട്രഷറിയിൽ നിക്ഷേപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.