തമിഴ്​നാട്ടിൽ പണമൊഴുക്ക്​ തുടരുന്നു; ദിനകരൻെറ അനുയായിയുടെ വീട്ടിൽ നിന്ന്​ 1.5 കോടി പിടിച്ചു

ചെന്നൈ: തെരഞ്ഞെടുപ്പിന്​ മുന്നോടിയായി തമിഴ്​നാട്ടിൽ കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുന്നതിനുള്ള റെയ്​ ഡുകൾ തുടരുന്നു. ടി.ടി.വി ദിനകരൻെറ അമ്മ മക്കൾ മുന്നേറ്റ കഴകം പാർട്ടി പ്രവർത്തകൻെറ വീട്ടിൽ നിന്നും 1.5 കോടി രൂപയാണ്​ പിടിച്ചെടുത്തത്​. തേനി ജില്ലയിലെ ആണ്ടിപ്പെട്ടിയിലായിരുന്നു റെയ്​ഡ്​.

ചൊവ്വാഴ്​ച രാത്രി തുടങ്ങിയ റെയ്​ഡ്​ ബുധനാഴ്​ച പുലർച്ചെ 5.30ഓടെയാണ്​ അവസാനിച്ചത്​. 94 കവറുകളിലായി സൂക്ഷിച്ച 1.48 കോടി രൂപയാണ്​ പിടിച്ചെടുത്തത്​. വോട്ടർമാർക്ക്​ നൽകാനായാണ്​ പണം സൂക്ഷിച്ചതെന്നാണ്​ വിവരം.

പ്രതിപക്ഷ പാർട്ടി നേതാക്കളുടെ വീടുകളിൽ കഴിഞ്ഞ കുറേ ദിവസങ്ങളിലായി റെയ്​ഡുകൾ നടത്തിയിരുന്നു. ഡി.എം.കെ നേതാവ്​ കനി​െമാഴിയുടെ വീട്ടിൽ പരിശോധന നടത്തിയെങ്കിലും ഒന്നും ​കണ്ടെത്താൻ സാധിച്ചിരുന്നില്ല.

Tags:    
News Summary - Rs 1.5 Crore in Cash Seized From TTV Dinakaran-India news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.