നീറ്റ്​ എഴുതാൻ 50 ലക്ഷം രൂപക്ക്​ പകരക്കാരൻ; നാ​ലു പേ​ർ അ​റ​സ്​​റ്റി​ൽ

ന്യൂ​ഡ​ൽ​ഹി: ജെ.​ഇ.​ഇ​ക്ക്​ പി​ന്നാ​ലെ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യാ​യ നീ​റ്റി​ലും വ​ൻ ത​ട്ടി​പ്പ്​ ക​ണ്ടെ​ത്തി സി.​ബി.​ഐ. രാ​ജ്യ​ത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ൽ സി.​ബി.​ഐ നാ​ലു പേ​രെ അ​റ​സ്​​റ്റു ചെ​യ്​​തു. നാ​ഗ്പൂ​രി​ലെ ആ​ര്‍.​കെ എ​ജു​ക്കേ​ഷ​ൻ ക​രി​യ​ർ ഗൈ​ഡ​ന്‍സ് ന​ട​ത്തി​പ്പു​കാ​രാ​ണ് അ​റ​സ്​​റ്റി​ലാ​യ​ത്.

രാ​ജ്യ​ത്തെ പ്ര​ധാ​ന സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം വാ​ഗ്​​ദാ​നം ചെ​യ്​​ത്​ പ​രീ​ക്ഷാ​ർ​ഥി​ക്ക്​ പ​ക​രം മ​റ്റൊ​രാ​ളെ പ​രീ​ക്ഷ​ക്കി​രു​ത്തി​യാ​ണ്​ സ്ഥാ​പ​നം ത​ട്ടി​പ്പു​ ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി 50ല​ക്ഷം രൂ​പ ഈ​ടാ​ക്കി​യ​താ​യും സി.​ബി.​ഐ ക​ണ്ടെ​ത്തി. സെ​പ്​​റ്റം​ബ​ർ 12ന് ​​ന​ട​ന്ന പ​രീ​ക്ഷ​യി​ൽ ആ​ൾ​മാ​റാ​ട്ടം ന​ട​ത്താ​ൻ സ്ഥാ​പ​നം ത​യാ​റെ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ അ​​ന്വേ​ഷ​ണ​സം​ഘം നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​​യ​തോ​ടെ ത​ട്ടി​പ്പി​ൽ നി​ന്നും പി​ന്മാ​റി​യെ​ന്നാ​ണ്​ സി.​ബി.​ഐ പ​റ​യു​ന്ന​ത്. തു​ട​ർ​ന്ന്​ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തി​യ റെ​യ്​​ഡി​ന്​ പി​റ​കെ​യാ​ണ്​ അ​റ​സ്​​റ്റ്.

വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്ന്​ ല​ക്ഷ​ത്തി​െൻറ ​ചെ​ക്കും എ​സ്.​എ​സ്.​എ​ൽ.​സി, പ്ല​സ്.​ടു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും നേ​ര​ത്തെ ത​ന്നെ സ്ഥാ​പ​നം വാ​ങ്ങി​വെ​ക്കും. പി​ന്നീ​ട്​ വി​ദ്യാ​ർ​ഥി​ക​ളു​ടെ നീ​റ്റ്​ പ​രീ​ക്ഷ​യു​ടെ യൂ​സ​ർ നെ​യി​മും പാ​സ്​​വേ​ഡും ശേ​ഖ​രി​ച്ച്​ ഇ​തി​ൽ കൃ​ത്രി​മം ന​ട​ത്തു​ക​യും ആ​ൾ​മാ​റാ​ട്ടം ന​ട​ത്തു​ന്ന​തി​ന്​ സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫോ​​ട്ടോ​യി​ൽ ഉ​ൾ​െ​പ്പ​ടെ മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്യും.

പ​രീ​ക്ഷ​ഹാ​ളി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി മ​റ്റൊ​രാ​ളാ​ണ്​ പ​രീ​ക്ഷ​ക്കെ​ത്തു​ക. 50 ല​ക്ഷം രൂ​പ​യും ന​ല്‍കി ക​ഴി​യു​മ്പോ​ള്‍ പി​ടി​ച്ചു​വെ​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റ്​ തി​രി​ച്ചു ന​ൽ​കു​ന്ന​താ​ണ്​ ത​ട്ടി​പ്പി​െൻറ രീ​തി​യെ​ന്ന്​ സി.​ബി.െ​എ വ്യ​ക്ത​മാ​ക്കി. ജെ.​ഇ.​ഇ മെ​യി​ൻ പ​രീ​ക്ഷ​ക്കും സ​മാ​ന ത​ട്ടി​പ്പ്​ സി.​ബി.​ഐ ക​ണ്ടെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Rs 50 lakh replacement for writing NEET; Four people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.