ന്യൂഡൽഹി: കേന്ദ്ര സർക്കാറിെൻറ പുതിയ സാമൂഹിക സുരക്ഷ ചട്ടം കരടിനെതിരെ കടുത്ത എതിർ പ്പുമായി ബി.ജെ.പിയുടെ തൊഴിലാളി സംഘടനയായ ഭാരതീയ മസ്ദൂർ സംഘ് (ബി.എം.എസ്). കരട് നി ർദേശം രാജ്യത്തെ തൊഴിലാളികളെ സംബന്ധിച്ച് നിരാശജനകമാണെന്നും അതുകൊണ്ട് തള്ളിക ്കളയുന്നതായും ബി.എം.എസ് വ്യക്തമാക്കി. വിവിധ കക്ഷികളിൽനിന്ന് പ്രതികരണം ആരാഞ്ഞ് കേന്ദ്ര തൊഴിൽമന്ത്രാലയം ഈയിടെയാണ് സാമൂഹിക സുരക്ഷ ചട്ടത്തിെൻറ നാലാം കരട് 2019 പ്രസിദ്ധീകരിച്ചത്. നിലവിലെ എട്ടു സാമൂഹിക സുരക്ഷ നിയമങ്ങളുടെ ദുർബലമായ പകർപ്പാണ് പല നിർദേശങ്ങളെന്നും വിവിധ തൊഴിൽ നിയമങ്ങൾക്ക് ചട്ടമുണ്ടാക്കുകയെന്ന ലക്ഷ്യത്തിന് എതിരാണെന്നും ബി.എം.എസ് സമർപ്പിച്ച പ്രതികരണത്തിൽ ചൂണ്ടിക്കാട്ടി.
‘‘ഏറ്റവും അവസാനത്തെ തൊഴിലാളി എല്ലാ ആനുകൂല്യങ്ങൾക്കും അർഹനാകുന്ന തരത്തിൽ സാർവത്രിക സ്വഭാവം കരടിൽ ഇല്ല. വിവിധ തരത്തിലുള്ള ആനുകൂല്യ വ്യവസ്ഥയിലൂെട, എല്ലാ സൗകര്യങ്ങളുമുള്ള ജീവനക്കാർ എന്നും വെറും തൊഴിലാളികളെന്നും നിർഭാഗ്യരായ കൂലിത്തൊഴിലാളികൾ എന്നുമെല്ലാം വേർതിരിക്കുന്നതാണ് പുതിയ ചട്ടം. ആദ്യ കരടിൽ, ഏറ്റവും താഴെത്തട്ടിലുള്ള തൊഴിലാളിക്ക് 14 തരം സാമൂഹിക സുരക്ഷ ആനുകൂല്യങ്ങൾ ലഭിക്കാൻ വഴിയുണ്ടായിരുന്നു. അടിത്തട്ടിലുള്ള തൊഴിലാളികളുടെ വേതനം മിനിമം വേതനത്തിലും താഴെ പോകാതിരിക്കാനും സംവിധാനമുണ്ടായിരുന്നു. വിരമിച്ചതിനു ശേഷവും ആനുകൂല്യങ്ങൾ ലഭിക്കാൻ അർഹത, ഗ്രാറ്റ്വിറ്റിക്ക് പ്രത്യേക ഫണ്ട് തുടങ്ങിയ വ്യവസ്ഥകളും പുതിയ കരടിൽനിന്ന് അപ്രത്യക്ഷമായി.’’ -സംഘടന ചൂണ്ടിക്കാട്ടുന്നു. ഗ്രാറ്റ്വിറ്റിക്ക് അർഹതയുണ്ടാവാൻ അഞ്ചുവർഷം സർവിസ് വേണമെന്നത് ഒരു വർഷമാക്കണമെന്നും, 80 ശതമാനവും കരാർ തൊഴിലാളികളായി മാറിയ ഇന്നത്തെ സാഹചര്യത്തിൽ ഇത് അനിവാര്യമാണെന്നും ബി.എം.എസ് പറഞ്ഞു.
തൊഴിലാളികൾക്ക് ലോകത്തുതന്നെ ഏറ്റവും മികച്ച സുരക്ഷപദ്ധതികളിലൊന്നായ ഇ.എസ്.ഐയിൽനിന്ന് തൊഴിലാളികളെ അകറ്റാനും എംപ്ലോയിസ് പെൻഷൻ പദ്ധതിയിൽ (ഇ.പി.എസ്)നിന്ന് ദേശീയ പെൻഷൻ പദ്ധതിയിലേക്ക് (എൻ.പി.എസ്) മാറ്റാനുമുള്ള ഉദ്ദേശ്യമാണ് ഇതിനു പിന്നിലെന്നും ആരോപിച്ചു. ഇ.എസ്.ഐ, ഇ.പി.എഫ് തുടങ്ങിയ മഹത്തായ സുരക്ഷ പദ്ധതികൾ മറ്റാരുമല്ല, മഹാനായ അംബേദ്കറാണ് ആവിഷ്കരിച്ചത് എന്ന കാര്യം സർക്കാർ മനസ്സിലാക്കണമെന്നും, സംഘ്പരിവാറിെൻറ തൊഴിലാളി സംഘടന ഓർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.