ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷക പ്രതിഷേധങ്ങളിൽ മൗനം വെടിഞ്ഞ് ആർ.എസ്.എസ് നിയന്ത്രണത്തിലുള്ള കർഷക സംഘടനയായ ഭാരതീയ കിസാൻ സംഘ്. സർക്കാറും സ്വകാര്യ വ്യക്തികളും നിയന്ത്രിക്കുന്ന ചന്തകളിൽ താങ്ങുവില ഉറപ്പാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു. ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിൻെറ പ്രധാന ആവശ്യങ്ങളിലൊന്ന് താങ്ങുവില ഉറപ്പാക്കുകയാണ്.
താങ്ങുവിലയിൽ കുറഞ്ഞ് കർഷകരുടെ ഉൽപന്നങ്ങൾ സംഭരിക്കുന്നവർക്കെതിരെ ക്രിമിനൽ കുറ്റം ചുമത്തി നടപടിയെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു. കർഷകരും സ്വകാര്യ വ്യക്തികളും തമ്മിലുള്ള തർക്കം പരിഹരിക്കുന്നതിന് പ്രത്യേക കോടതികൾ സ്ഥാപിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു.
കർഷകർ സ്വകാര്യ ചന്തകളിൽ സാധനങ്ങൾ വിറ്റാലും സർക്കാറിന് നൽകിയാലും താങ്ങുവില ഉറപ്പാക്കണം. താങ്ങുവില നിഷേധിക്കുന്നവർക്കെതിരെ ക്രിമിനിൽ നിയമപ്രകാരം നടപടിയെടുക്കണമെന്നും ഭാരതീയ കിസാൻ സംഘ് ജനറൽ സെക്രട്ടറി ബാദ്രി നാരയൺ ചൗധരി ആവശ്യപ്പെട്ടു. കാർഷിക നിയമങ്ങളിൽ കേന്ദ്രസർക്കാറിനെതിരെ ആദ്യം പ്രതിഷേധം തുടങ്ങിയത് തങ്ങളാണെന്നാണ് സംഘടനയുടെ അവകാശവാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.