ന്യൂഡൽഹി: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിെൻറ സംഘടനയായ ഹിന്ദു യുവവാഹിനി പിരിച്ചുവിടണമെന്ന ആവശ്യവുമായി ആർ.എസ്.എസ് രംഗത്ത്.
ആദിത്യനാഥ് മുഖ്യമന്ത്രിയായതോടെ വളർന്നുവരുന്ന ഹിന്ദു യുവവാഹിനിയുടെ സ്വാധീനവും ബി.ജെ.പി പ്രവർത്തകർ കൂടുതൽ സംഘടനയിൽ ആകൃഷ്ടരാകുന്നതുമാണ് അവർക്കെതിരെ തിരിയാൻ ആർ.എസ്.എസിനെ പ്രേരിപ്പിച്ചിരിക്കുന്നത്.
എന്നാൽ, ആർ.എസ്.എസ് നേതൃത്വത്തിെൻറ ഇൗ ആവശ്യം ആദിത്യനാഥുമായി പങ്കുവെച്ചെങ്കിലും അദ്ദേഹം പ്രതികരിച്ചിട്ടില്ല. ബി.ജെ.പിക്കും ആർ.എസ്.എസിനും സമാന്തരമായി ഉത്തർപ്രദേശിൽ തീവ്രഹിന്ദുത്വആശയങ്ങൾ പ്രചരിപ്പിക്കാൻ ആദിത്യനാഥ് 2002ൽ രൂപവത്കരിച്ച സംഘടനയാണ് ഹിന്ദു യുവവാഹിനി. േമയ് ഒന്ന്, രണ്ട് തീയതികളിൽ ലഖ്േനാവിൽ നടന്ന ബി.ജെ.പി സംസ്ഥാന നിർവാഹകസമിതി യോഗത്തിലും ഹിന്ദു യുവവാഹിനിക്കെതിെര വിമർശനമുയർന്നിരുന്നു.
ബി.ജെ.പിസർക്കാർ ഉത്തർപ്രദേശിൽ അധികാരത്തിൽ വന്ന് രണ്ട് മാസത്തിനുള്ളിൽ തന്നെ സംസ്ഥാനസർക്കാറിെൻറ പ്രതിച്ഛായക്ക് ഉൗനംതട്ടിക്കുന്ന നിരവധി പ്രവർത്തനങ്ങളാണ് ഹിന്ദു യുവവാഹിനി പ്രവർത്തകരുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് ഉപമുഖ്യമന്ത്രിയും പാർട്ടി അധ്യക്ഷനുമായ കേശവപ്രസാദ് മൗര്യ കുറ്റപ്പെടുത്തി. ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ അടക്കം പെങ്കടുത്ത േയാഗത്തിലായിരുന്നു മൗര്യയുടെ കുറ്റപ്പെടുത്തൽ.
സംസ്ഥാനത്ത് ഗോരക്ഷയുടെ പേരിലുള്ള അക്രമങ്ങളിലും ലവ് ജിഹാദ് ആരോപണം ഉന്നയിച്ച് ഒരാളെ മർദിച്ച് കൊലപ്പെടുത്തിയതിലും ഹിന്ദു യുവവാഹിനി പ്രവർത്തകരായിരുന്നു ഉണ്ടായിരുന്നത്. സംഘടനക്കെതിരെ വിമർശനം ശക്തമായതിനെത്തുടർന്ന് ആറുമാസത്തേക്ക് അംഗത്വവിതരണം നിർത്തിവെച്ചതായി േമയ് രണ്ടിന് ഹിന്ദു യുവവാഹിനി പ്രസിഡൻറ് പി.കെ. മാൾ അറിയിച്ചിരുന്നു. എന്നാൽ, പാർട്ടി അംഗത്വം നിർത്തിവെച്ചതുകൊണ്ട് മതിയാവില്ലെന്നും സമാനമായ രണ്ടുസംഘടനയുടെ ആവശ്യമില്ലെന്നുമുള്ള നിലപാടാണ് ആർ.എസ്.എസിനുള്ളത്. ആദിത്യനാഥിെന മുഖ്യമന്ത്രിയാക്കുന്നതടക്കം ഹിന്ദു യുവവാഹിനിയുടെ പല ആവശ്യങ്ങൾക്കും ആർ.എസ്.എസിന് വഴങ്ങേണ്ടിവന്നിട്ടുണ്ട്. ഹിന്ദു യുവവാഹിനിയുടെ ശക്തി വർധിക്കുന്നതോടെ അവരുടെ ആവശ്യങ്ങൾക്കെല്ലാം വഴങ്ങേണ്ടിവരുമെന്നാണ് ആർ.എസ്.എസ് ഭയപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.