2019ൽ കേരളത്തിൽ ഒമ്പത്​ ലക്ഷം കേഡർമാരെ ചേർക്കുമെന്ന്​ ആർ.എസ്​.എസ്​

തിരുവനന്തപുരം: കേരളത്തിൽ  വൻതോതിൽ ആളെ കൂട്ടാൻ ആർ.എസ്​.എസ്​ നീക്കം.  2019ന്​ മുമ്പ്​ ഒമ്പത്​​ ലക്ഷം കേഡർമാരെ സംഘടനയിൽ എത്തിക്കാനാണ്​ ആർ.എസ്​.എസ് ലക്ഷ്യമിടുന്നത്​​. സംഘടനയുടെ മുതിർന്ന നേതാവ്​ ജെ.നന്ദകുമാറാണ്​ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്​.

ആർ.എസ്​.എസിനെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങൾ രാജ്യത്തോടുള്ള പ്രതിബദ്ധത വർധിപ്പിക്കുന്നതിന്​ കാരണമായതായി നന്ദകുമാർ പറഞ്ഞു. കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ആർ.എസ്​.എസിനെ ഇത്​ സഹായിക്കുന്നു.
ഇടതുപക്ഷത്തിന്​ കേരളത്തിൽ സ്വാധീനം നഷ്​ടമാവുകയാണ്​. കേരളത്തിൽ 5000 ശാഖകളിൽ രാവിലെയും വൈകുന്നേരവും  മീറ്റിങ്ങുകൾ നടത്താറുണ്ട്​. ഗുജറാത്തിൽ 1,000 ശാഖകളിലാണ്​ ഇത്തരം മീറ്റിങ്ങുകൾ ദിനംപ്രതി നടക്കുന്നതെന്നും നന്ദകുമാർ അവകാശപ്പെട്ടു.

ആർ.എസ്​.എസുമായി ചേർന്ന്​ പ്രവർത്തിക്കുന്ന പ്രജ്ഞ പ്രവാഹി​​​െൻറ  ദേശീയ കൺവീനറാണ്​ മലയാളി കൂടിയായ നന്ദകുമാർ. 

Tags:    
News Summary - RSS Aims to Have 9 Lakh Cadres in Kerala by 2019-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.