മോഹൻ ഭാഗവതിന്റെ സുരക്ഷ വർധിപ്പിച്ചു; ഇനി മോദിക്കും അമിത്ഷാക്കും തുല്യം

നാഗ്പൂർ: ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവതിന്റെ സുരക്ഷ ഇസഡ് പ്ലസിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സുരക്ഷയ്ക്ക് സമാനമായ അഡ്വാൻസ് സെക്യൂരിറ്റി ലൈസൻ (എ.എസ്.എൽ) കാറ്റഗറിയിലേക്ക് ഉയർത്തി.

ബി.ജെ.പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മോഹൻ ഭാഗവതിന് സുരക്ഷ വീഴ്ചയുണ്ടായി എന്ന് കാണിച്ചാണ് പുതിയ തീരുമാനം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് പുതിയ സുരക്ഷ തീരുമാനം പുറത്തുവിട്ടത്.

സി.ഐ.എസ്.എഫിനാണ് നിലവിൽ സുരക്ഷാ ചുമതല. ഭാഗവതിന്റെ സുരക്ഷ ഉയർത്താൻ രണ്ടാഴ്ച മുൻപാണ് തീരുമാനിച്ചത്. ഇതു സംബന്ധിച്ച് എല്ലാ സംസ്ഥാനങ്ങളേയും കേന്ദ്ര ഭരണ പ്രദേശങ്ങളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മോഹൻ ഭാഗവത് സഞ്ചരിക്കുന്ന വഴികളിൽ ഇനി മുതൽ കനത്ത സുരക്ഷാ ക്രമീകരണമായിരിക്കും. പ്രത്യേകം രൂപകൽപ്പന ചെയ്ത ഹെലികോപ്റ്ററുകളിൽ മാത്രമേ ഹെലികോപ്ടർ യാത്ര അനുവദിക്കൂ. മോഹൻ ഭാഗവതിൻ്റെ വസതിയും യാത്രയും പൊതുപരിപാടികളും ഈ വലയത്തിൽ കീഴിലായിരിക്കും.

Tags:    
News Summary - RSS chief Mohan Bhagwat's security now at level of PM Modi, Shah

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.