ന്യൂഡൽഹി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ആർ.എസ്.എസ് ചർച്ചാ വിവാദവും പി.വി. അൻവറിന്റെ ആരോപണങ്ങളുമെന്ന് ബി.ജെ.പി നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ വി. മുരളീധരൻ ഡൽഹിയിൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. അതല്ലെങ്കിൽ ഫോൺ ചോർത്തലിന്റെ പേരിൽ പെഗസസിനെതിരെ അന്വേഷണത്തിന് സുപ്രീംകോടതിയെ സമീപിച്ച സി.പി.എം എന്തുകൊണ്ടാണ് എം.എൽ.എയും പൊലീസ് ഉദ്യോഗസ്ഥനും നടത്തിയ ഫോൺ ചോർത്തലിനെക്കുറിച്ച് അന്വേഷണം നടത്താത്തതെന്ന് മുരളീധരൻ ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെതുടർന്ന് മുഖ്യമന്ത്രി അപകടത്തിലായപ്പോൾ ആർ.എസ്.എസ് വിവാദവുമായി രക്ഷിക്കാൻ ഓടിയെത്തിയത് വി.ഡി. സതീശനാണെന്നും വി. മുരളീധരൻ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.