ഹൈദരാബാദ്: ആർ.എസ്.എസ് ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ലെന്ന് ആൾ ഇന്ത്യ മജ്ലിസെ ഇത്തിഹാദുൽ മുസ്ലീമിൻ പ്രസിഡൻറ് അസദുദ്ദീൻ ഉവൈസി.
ഒരു സിംഹം ഒറ്റക്കാണെങ്കിൽ ചെന്നായ്ക്കൾക്ക് അതിനെ കീഴടക്കാനും നശിപ്പിക്കാനും കഴിയും. ഇൗ യാഥാർഥ്യം മറന്നുപോകരുത് എന്ന് കഴിഞ്ഞ ദിവസം ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉപദേശിച്ചതിന് പിറകെയാണ് ഉവൈസിയുടെ വിമർശനം.
ആരാണ് നായ്ക്കൾ, ആരാണ് സിംഹം? ഇന്ത്യൻ ഭരണഘടന പറയുന്നത് എല്ലാവരും മനുഷ്യരാണെന്നാണ്. നായ്ക്കളെപോലെയും സിംഹത്തിനെപോലെയും കരുതരുത് എന്നാണ്. അവർ ഇന്ത്യൻ ഭരണഘടനയിൽ വിശ്വസിക്കുന്നില്ല എന്നതാണ് ആർ.എസ്.എസിനുള്ള പ്രശ്നം എന്നും ഉവൈസി പറഞ്ഞു.
ആർ.എസ്.എസ് സ്വയം കടുവയാണെന്ന് കരുതി മറ്റുള്ളവരെ നായ്ക്കളെന്ന് വിളിച്ച് നിന്ദിക്കുകയാണ്. ഇതിൽ അത്ഭുതപ്പെടാനില്ല. കഴിഞ്ഞ 90 വർഷമായി അവരുടെ ഭാഷ ഇതുതന്നെയാണെന്നും ഉവൈസി പറഞ്ഞു.
ജമ്മു കശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 35എ ഇന്ത്യൻ ഭരണഘടനയുെട ഭാഗമായി തന്നെ തുടരണമെന്നും ഉവൈസി കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.