ന്യൂഡൽഹി: അലോപ്പതി ചികിത്സക്കെതിരെ നടത്തിയ പ്രസ്താവനയെതുടർന്ന് ബാബാ രാംദേവും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും തമ്മിൽ വാദപ്രതിവാദം തുടരുന്നതിനിടെ ഐ.എം.എ അധ്യക്ഷൻ ജോൺറോസ് ഓസ്റ്റിൻ ജയലാലിനെതിരെ വിദ്വേഷ പ്രചാരണവുമായി സംഘ്പരിവാർ. ബാബാ രാംദേവിനെതിരെ കുരിശു യുദ്ധം പ്രഖ്യാപിച്ച ജോൺറോസിെൻറ ലക്ഷ്യം ക്രിസ്തുമതം പ്രചരിപ്പിക്കലാണെണെന്ന തരത്തിൽ ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസർ വാർത്ത നൽകിയിട്ടുണ്ട്. ഇതിനുപിന്നാലെ ട്വിറ്ററിൽ സംഘ്പരിവാർ-ബി.ജെ.പി കേന്ദ്രങ്ങൾ വ്യാപകമായ വിദ്വേഷ പ്രചാരണം നടത്തുന്നുണ്ട്.
ബാബാ രാംദേവിനെതിരെയും കേന്ദ്ര സർക്കാറിെൻറ അശാസ്ത്രീയ ചികിത്സകൾക്കെതിരെയുമുള്ള ഐ.എം.എ നിലപാടുകളാണ് സംഘ്പരിവാറിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബാബാ രാംവേദിെൻറ അടുത്ത അനുയായിയും പതഞ്ജലി ചെയർമാനുമായ ആചാര്യ ബാലകൃഷ്ണ നേരത്തെ സമാന അഭിപ്രായപ്രകടനം നടത്തിയിരുന്നു.
''ഇന്ത്യക്കാരെ മുഴുവൻ യോഗക്കും ആയുർവേദത്തിലും എതിരെ തിരിക്കാനും ഇന്ത്യയെ ക്രിസ്ത്യൻ രാജ്യമാക്കി മാറ്റാനുമുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ഇതിനായാണ് ബാബ രാംദേവിനെ ലക്ഷ്യമിടുന്നത്. ഇതിനെതിരെ ഉണർന്നു പ്രതികരിച്ചില്ലെങ്കിൽ വരുംതലമുറ നിങ്ങൾക്ക് മാപ്പ് തരില്ല''-എന്നായിരുന്നു ബാലകൃഷ്ണയുടെ പ്രതികരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.