അഹ്മദാബാദ്: ഇന്ത്യയെക്കുറിച്ച് വിദേശത്തും സ്വദേശത്തുമുള്ള തെറ്റിദ്ധാരണകൾ നീക്കാൻ വിപുലമായ പ്രചാരണത്തിന് ആർ.എസ്.എസ് പദ്ധതി. ഗവേഷകർ, എഴുത്തുകാർ, ബുദ്ധിജീവികൾ എന്നിവരുമായി സഹകരിച്ച് വസ്തുതാധിഷ്ഠിത പ്രചാരണമാണ് ഉദ്ദേശിക്കുന്നത്. ഇതടക്കം വിഷയങ്ങളിൽ മൂന്നു ദിവസമായി അഹ്മദാബാദിൽ നടന്ന ആർ.എസ്.എസ് പ്രതിനിധിസഭ യോഗം തീരുമാനമെടുത്തു. ഇന്ത്യയെക്കുറിച്ചുള്ള വിഷയങ്ങളിൽ തെറ്റിദ്ധാരണ പരത്താൻ കാലങ്ങളായി ബോധപൂർവ ശ്രമം നടക്കുന്നുണ്ടെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബലേ പറഞ്ഞു.
ഇന്ത്യ, ഹിന്ദു സമൂഹം, അതിന്റെ ചരിത്രം, സംസ്കാരം, ജീവിതരീതി എന്നിവക്കെതിരെയാണ് നീക്കം. ബ്രിട്ടീഷ് കാലം മുതലുള്ള ഈ നീക്കം ഇന്നും തുടരുന്നു. ബൗദ്ധിക ആഖ്യാനത്തെ ഫലപ്രദമായി നേരിട്ട് വസ്തുതാപരമായ പ്രചാരണം നടത്തേണ്ടതുണ്ട്. സംഘ് പ്രവർത്തകരെ മാത്രമല്ല, അതിന് പുറത്തുള്ളവരും ഈ ആശയം പങ്കുവെക്കുന്നുണ്ടെന്നും ഹോസബലേ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.