'ഇന്ത്യയെ കോവിഡ് ദുരന്തത്തിലേക്ക് നയിച്ചതിന്'നരേന്ദ്ര മോദി സർക്കാർ എല്ലാത്തലത്തിൽനിന്നും വിമർശനം ഏറ്റുവാങ്ങുന്നഘട്ടത്തിൽ അസ്വസ്ഥരായി ആർ.എസ്.എസും. ആദ്യഘട്ടത്തിൽ മോദിയെ വാനോളം പുകഴ്ത്തിയ ഹിന്ദുത്വ സംഘടന ഇപ്പോഴാണ് അമളി തിരിച്ചറിഞ്ഞതെന്ന് നേതാക്കളിൽ ഒരു വിഭാഗംതന്നെ സമ്മതിക്കുന്നു. ഈ വർഷം ആദ്യം നടന്ന ആർ.എസ്.എസിെൻറ പരമോന്നത സമിതിയായ അഖിൽ ഭാരതീയ പ്രതിധിസഭ (എ ബി പി എസ്) നരേന്ദ്ര മോദി സർക്കാരിെൻറ കോവിഡ് പ്രവർത്തനങ്ങളെ വാനോളം പുകഴ്ത്തിയിരുന്നു.
വന്ദേ ഭാരത് മിഷൻ, വാക്സിൻ മൈത്രി കാമ്പെയിൻ, ശ്രാമിക് സ്പെഷ്യൽ ട്രെയിനുകൾ, കോവിഡ് വാക്സിനേഷൻ ഡ്രൈവ് എന്നിവയാണ് ആർ.എസി.എസിെൻറ പ്രശംസക്ക് പാത്രമായത്. കോവിഡ് വൈറസിനെ പ്രതിരോധിക്കാൻ മോദി നടത്തിയ പോരാട്ടത്തെ ആർ.എസ്.എസ അഭിനന്ദിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ വർഷം സംഘത്തിെൻറ ഇപ്പോഴത്തെ ജനറൽ സെക്രട്ടറി ദത്താത്രേയ ഹൊസബാലെ മോദിയുടെ 'കോവിഡിനെതിരായ സമയോചിതമായ ഇടപെടലിനെ' അഭിനന്ദിക്കുകയും അഭൂതപൂർവമായ സാഹചര്യം കൈകാര്യം ചെയ്യുന്നതിനുള്ള നടപടികളെ പ്രശംസിക്കുകയും ചെയ്തിരുന്നു. പകർച്ചവ്യാധി പ്രധാനമന്ത്രി കൈകാര്യം ചെയ്തതിനെ പ്രശംസിച്ച് മാർച്ച് 17 ന് ബി.ജെ.പി പാർലമെൻററി പാർട്ടിയും പ്രമേയം പാസാക്കിയിരുന്നു.
ഫെബ്രുവരിയിൽ പാർട്ടി ദേശീയ എക്സിക്യൂട്ടീവും ആഗോള മാന്ദ്യത്തിനിടയിൽ കോവിഡിനെ നേരിട്ട മോദിയേയും അദ്ദേഹത്തിെൻറ സർക്കാരിനേയും പ്രശംസിച്ചു. എന്നാൽ നിലവിൽ എല്ലാം കൈവിട്ടുപോകുന്ന സാഹചര്യത്തിൽ പ്രശംസകൾ അധികമായെന്ന വിമർശം ഹിന്ദുത്വവാദികളിൽ നിന്നുതന്നെ ഉയരുന്നുണ്ട്. നേരത്തേ പുകഴ്ത്താനിറങ്ങിയവരെല്ലാം പറ്റിയ അബദ്ധം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് സൂചന.
'സ്വാഭാവികമായും എല്ലാവരും ആശങ്കാകുലരാണ്, പക്ഷേ ഇപ്പോൾ വിമർശിക്കാനുള്ള സമയമല്ല'-ഒരു ആർ.എസ്.എസ് നേതാവ് 'ദി ട്രൈബ്യൂണിനോട്'പറഞ്ഞു. 'ഇപ്പോഴത്തെ അവസ്ഥ ആരെയും സഹായിക്കില്ല. കാര്യങ്ങൾ ആദ്യം നിയന്ത്രണത്തിലാകണം. ഞങ്ങൾക്ക് കഴിയുന്ന എല്ലാ വിധത്തിലുമുള്ള സഹായങ്ങൾ നൽകും. എന്നാൽ ഇത്തരത്തിലുള്ള ഒരു സാഹചര്യത്തെ പ്രതിരോധിക്കാൻ ആർക്കും കഴിയില്ല'-നേതാവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.