ആർ.എസ്.എസ് ദേശാഭിമാനത്തിന്‍റെ ഏറ്റവും വലിയ പാഠശാല; രാഹുലിന് മനസിലാകാൻ സമയമെടുക്കും -കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ

ന്യൂഡൽഹി: ദേശാഭിമാനത്തിന്‍റെ ഏറ്റവും വലിയ പാഠശാലയാണ് ആർ.എസ്.എസ് എന്ന് കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കർ. രാഹുൽ ഗാന്ധിക്ക് ആർ.എസ്.എസിനെ മനസിലാക്കാൻ ഏറെ സമയമെടുക്കും. ജനങ്ങളിൽ നല്ല മാറ്റമുണ്ടാക്കുകയും ദേശാഭിമാനം നിറക്കുകയുമാണ് ആർ.എസ്.എസിന്‍റെ ചുമതലയെന്നും പ്രകാശ് ജാവദേക്കർ പറഞ്ഞു.

കഴിഞ്ഞ ദിവസം, യു.എസിലെ കോർണൽ സര്‍വകലാശാല ​പ്രഫസറും സാമ്പത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിൽ​ രാഹുൽ ആർ.എസ്.എസിനെ രൂക്ഷമാ‍യി വിമർശിച്ചിരുന്നു. ഇതിന് മറുപടി നൽകുകയായിരുന്നു ജാവദേക്കർ.

'ആധുനിക ജനാധിപത്യങ്ങൾ നിലനിൽക്കുന്നത്​ ഭരണഘടനാസ്​ഥാപനങ്ങൾ സ്വതന്ത്രവും പരസ്​പര പൂരകവുമായി നിലനിൽക്കു​േമ്പാഴാണ്​. എന്നാൽ, ഇന്ത്യയിലെ മുഴുവൻ സ്​ഥാപനങ്ങളുടെയും സ്വതന്ത്ര സ്വഭാവത്തെ ആർ.എസ്​.എസ്​. ആസൂത്രിതമായി ആക്രമിച്ച്​ ഇല്ലാതാക്കുകയാണ്​. ജനാധിപത്യം നശിക്കുകയാണെന്ന്​ ഞാൻ പറയില്ല, അതിനെ ​ ഞെരിച്ച്​ കൊല്ലുകയാണെന്ന്​ പറയേണ്ടിവരും'- രാഹുൽ പറഞ്ഞു.

തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീർത്തും തെറ്റായിരുന്നുവെന്നും രാഹുൽ പറഞ്ഞിരുന്നു. 'അത്​ (അടിയന്തരാവസ്​ഥ) തീർത്തും തെറ്റായിരുന്നുവെന്നാണ്​ ഞാൻ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്​.' - രാഹുൽ പറഞ്ഞു.

'അതേസമയം, ഒരു ഘട്ടത്തിലും ​ഇന്ത്യൻ ജനാധിപത്യത്തിന്‍റെ ഘടനയെയും ചട്ടക്കൂടിനെയും കോൺഗ്രസ്​ കയ്യേറ്റം ചെയ്​തിട്ടില്ല. തുറന്നു പറയകയാണെങ്കിൽ, കോൺഗ്രസിന്​ ഒരിക്കലും അതിനാകില്ല. ഞങ്ങളുടെ പാർട്ടി ഘടന അതിനനുവദിക്കുന്നില്ല' - രാഹുൽ തുടർന്നു.

Tags:    
News Summary - RSS world's biggest school of patriotism: prakash javdekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.