തിരുവനന്തപുരം: ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി ഉൾപ്പെടെ ഒരു യുവതിയെയും ശബരിമലയിൽ കയറ്റിലെന്ന് മന്ത് രി എ.കെ ബാലൻ. കേരളത്തിലുള്ള ഭക്തരായ സ്ത്രീകൾ ശബരിമലയിൽ പോകില്ല. ശബരിമലയിൽ സമാധാനം ഉറപ്പുവരുത്തും. ക്രമസമാധാന ം തകർക്കാനുള്ള ഗൂഢാലോചന അന്വേഷിക്കും. വിധിയിൽ വ്യക്തത വരുത്താൻ സർക്കാർ കോടതിയെ സമീപിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.
തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം എത്തിയ ബിന്ദു അമ്മിണിക്ക് നേരെ നടന്ന അക്രമം അന്വേഷിക്കും. ബിന്ദുവിന് നേരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും എ.കെ ബാലൻ പറഞ്ഞു.
തൃപ്തി ദേശായിയുടെ വരവിനുപിന്നില്‍ ഗൂഢാലോചനയെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രൻ ആരോപിച്ചിരുന്നു. ബി.ജെ.പി -ആർ.എസ്.എസ് സ്വാധീനമുള്ള പൂനെയിൽ നിന്നും വന്ന തൃപ്തിയുടെ യാത്രക്ക് പിന്നിൽ കൃത്യമായ തിരക്കഥയും അജന്‍ണ്ടയും പ്രത്യേകസംവിധാനവുമുണ്ട്.
ശബരിമല തീര്‍ഥാടനത്തെ അലങ്കോലമാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കടകംപള്ളി ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.