ന്യൂഡൽഹി: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് ഭരണഘടന ബെഞ്ച് വിധിക്കെതി രായി സമർപ്പിച്ച റിട്ട് ഹരജികളും സർക്കാറിെൻറ പരാതികളും ഫെബ്രുവരി എട്ടിന് സുപ്ര ീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതിയുടെ വെബ്സൈറ്റിൽ ഫെബ്രുവരി എട്ട് താൽക്കാ ലിക തീയതിയായി കാണിച്ചിട്ടുണ്ട്. പുനഃപരിശോധന ഹരജികൾക്കു ശേഷമേ റിട്ട് ഹരജികൾ പരിഗണിക്കൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയി നേരേത്ത വ്യക്തമാക്കിയിരുന്നു.
അതിനാൽ, ഫെബ്രുവരി എട്ടിന് മുമ്പായി അമ്പതോളം വരുന്ന പുനഃപരിേശാധന ഹരജികൾ പരിഗണിച്ചേക്കും. ജനുവരി 22ന് പുനഃപരിശോധന ഹരജികൾ കേൾക്കാൻ തീരുമാനിച്ചിരുന്നെങ്കിലും വിധി പ്രസ്താവിച്ച ഭരണഘടനബെഞ്ചിലെ അംഗമായ ജസ്റ്റിസ് ഇന്ദു മൽഹോത്ര അവധിയിലായതിനാൽ മാറ്റിവെക്കുകയായിരുന്നു. പുതിയ തീയതി നിശ്ചയിച്ചിട്ടില്ല.
ദേശീയ അയ്യപ്പ ഭക്ത അസോസിയേഷൻ പ്രസിഡൻറ് ശൈലജ വിജയൻ, വി.എച്ച്.പി സംസ്ഥാന അധ്യക്ഷൻ എസ്.ജെ.ആർ. കുമാർ, അഭിഭാഷകൻ ജി. വിജയകുമാർ തുടങ്ങിയവരാണ് റിട്ട് ഹരജികൾ നൽകിയത്. വിധി നടപ്പാക്കാന്‍ സാവകാശം തേടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് നല്കിയ ഹരജി എന്ന് പരിഗണിക്കുമെന്നും സുപ്രീംേകാടതി വ്യക്തമാക്കിയിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.