ന്യൂഡൽഹി: ശബരിമലയിൽ തൽസ്ഥിതി തുടരണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പിയുടെയും, ഒൗദ്യോഗിക ചടങ ്ങുകളിൽ സസ്യേതര ഭക്ഷണം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി അംഗം പർവേശ് സാഹിബ് സിങ്ങിെൻറയും ഉൾപ് പെടെ 30 സ്വകാര്യ ബില്ലുകൾ പാർലമെൻറിൽ അവതരിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്ത്രീകൾക്ക് പ്രവേശനം നൽകണമെന ്ന് സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലാണ്, ശബരിമലയിലെ ആചാരങ്ങളിൽ 2018 സെപ്റ്റംബർ ഒന്നിനു മുമ്പുള്ള അവ സ്ഥ നിലനിർത്തണമെന്ന് ആർ.എസ്.പിയുടെ പ്രേമചന്ദ്രൻ അവതരിപ്പിച്ച ബില്ലിലെ ആവശ്യം.
പശുവിനെ കൊല്ലുന്ന ത് നിരോധിക്കണമെന്നും ഇവയുടെ എണ്ണത്തിൽ സമതുലിതാവസ്ഥ ഉറപ്പുവരുത്താൻ അതോറിറ്റി രൂപവത്കരിക്കണമെന്നും മറ ്റൊരു ബി.ജെ.പി അംഗമായ നിഷികാന്ത് ദുബെ അവതരിപ്പിച്ച ബിൽ ആവശ്യപ്പെട്ടു. പാക്കധീന കശ്മീരിലും ഗിൽജിത്തിലും ഉള ്ളവർക്ക് ലോക്സഭയിലും രാജ്യസഭയിലും അംഗത്വത്തിന് സംവരണം ഏർപ്പെടുത്തണമെന്ന ഭരണഘടന ഭേദഗതി ബില്ലും ദുബെ അവ തരിപ്പിച്ചു.
അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി ബോർഡ് രൂപവത്കരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി അംഗം തന്നെയായ പുഷ്പേന്ദ്ര സിങ് ചാന്ദലും ബിൽ അവതരിപ്പിച്ചു. സൈന്യത്തിൽ ബുന്ദേൽഖണ്ഡ് റെജിമെൻറ് എന്ന വിഭാഗം രൂപവത്കരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പട്ന ഹൈകോടതിക്ക് മഹാരാജ്ഗഞ്ചിൽ ബെഞ്ച് അനുവദിക്കണമെന്ന, ജനാർദനൻ സിങ് സിഗ്രിവാളിെൻറ (ബി.ജെ.പി) ബില്ലും അവതരിക്കപ്പെട്ടതിൽ ഉൾപ്പെടും.
ശബരിമല സ്വകാര്യ ബിൽ സഭയിൽ നടന്നത് അവതരണം മാത്രം; ചർച്ച ഇല്ല
ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം വിലക്കി ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന് നിർദേശിക്കുന്ന സ്വകാര്യ ബിൽ ലോക്സഭയിൽ. ആർ.എസ്.പിയിലെ എൻ.കെ. പ്രേമചന്ദ്രനാണ് ബിൽ അവതരിപ്പിച്ചത്. ബില്ലിനെക്കുറിച്ച് വിശദീകരിക്കാനോ ചർച്ചക്കോ അവസരം ലഭിച്ചില്ല. ശബരിമല ശ്രീധർമ ശാസ്ത ക്ഷേത്ര പ്രത്യേക സംരക്ഷണ ബിൽ^2019 ആണ് പ്രേമചന്ദ്രൻ അവതരിപ്പിച്ചത്. 2018 സെപ്റ്റംബർ ഒന്നിനു മുമ്പത്തെ സ്ഥിതി ശബരിമലയിൽ തുടരണമെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് ബിൽ. ഇതേക്കുറിച്ച് വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ചെയറിൽ ഉണ്ടായിരുന്ന മീനാക്ഷി ലേഖി അനുവദിച്ചില്ല. ബിൽ അവതരണത്തിന് മാത്രമാണ് അനുമതിയെന്ന് അവർ ഒാർമിപ്പിച്ചു.
ഇൗ ബിൽ അടക്കം 33 സ്വകാര്യ ബില്ലുകളാണ് ലോക്സഭയിൽ വെള്ളിയാഴ്ച അവതരിപ്പിച്ചത്. മറ്റു മൂന്നു ബില്ലുകൾകൂടി അവതരിപ്പിക്കാൻ പ്രേമചന്ദ്രന് അവസരം ലഭിച്ചു. സ്വകാര്യ ബില്ലുകൾ സഭയിൽ ചർച്ചക്ക് വരുന്നതിന് നിശ്ചിത സമയക്രമം ഇല്ല. പാസായ ചരിത്രം അത്യപൂർവം. അതുകൊണ്ട് ശബരിമല ബില്ലിൽ എപ്പോൾ ചർച്ച നടക്കുമെന്ന കാര്യം അവ്യക്തം. ബില്ലിനെ ആരും എതിർത്തില്ലെങ്കിലും, ശബരിമല വിഷയം സഭയിൽ ചർച്ചയാക്കുന്നതിനോട് ബി.ജെ.പിക്ക് യോജിപ്പില്ല.
ബി.ജെ.പി അംഗമായ മീനാക്ഷി ലേഖി നേരത്തെ ശൂന്യവേളയിൽ സംസാരിച്ചപ്പോൾ പ്രേമചന്ദ്രെൻറ ബില്ലിന് പോരായ്മകൾ ഉള്ളതായി കുറ്റപ്പെടുത്തി. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന കാഴ്ചപ്പാടിൽ ഉൗന്നിയാണ് അവർ സംസാരിച്ചത്. യുവതി പ്രവേശനം തടയാൻ നിയമനിർമാണം വേണമെന്നും ആവശ്യപ്പെട്ടു. ജയ് അയ്യപ്പ വിളിയോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്.
ബില്ലിെൻറ കാര്യത്തിൽ ബി.ജെ.പിക്ക് ആശയക്കുഴപ്പമാണെന്ന് പ്രേമചന്ദ്രൻ പിന്നീട് വാർത്താലേഖകരോട് പറഞ്ഞു. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ളതല്ലെന്നും മാധ്യമ ശ്രദ്ധക്കു വേണ്ടിയാണ് അവതരിപ്പിച്ചതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണം പ്രേമചന്ദ്രൻ തള്ളി. ബില്ലിനെ രാഷ്ട്രീയമായി നേരിടുകയാണ് ബി.ജെ.പിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമല ദർശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാൻ അടിയന്തര നിയമനിർമാണം വേണമെന്ന് ശൂന്യവേളയിൽ ആേൻറാ ആൻറണി ആവശ്യപ്പെട്ടു. വിശ്വാസത്തേയും ആചാരങ്ങളേയും ഹനിക്കുന്ന കോടതിവിധികളുണ്ടായപ്പോൾ അതിനെ മറികടക്കാൻ നിയമനിർമാണം നടത്തിയിട്ടുണ്ടെന്ന് ആേൻറാ ആൻറണി പറഞ്ഞു.
വിശ്വാസികളെ തെരുവിലിറക്കുകയല്ല; ആചാരസംരക്ഷണ നിയമമാണ് വേണ്ടത് -മന്ത്രി
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീപ്രേവശനം മറികടക്കാനുള്ള എൻ.കെ. പ്രേമചന്ദ്രെൻറ സ്വകാര്യ ബിൽ സ്വാഗതാർഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ആചാരസംരക്ഷണത്തിന് നിയമപരിരക്ഷ നൽകാൻ കഴിയുമെങ്കിൽ നല്ലകാര്യമാണ്. അതിനായി കേന്ദ്രസർക്കാർതന്നെ നിയമനിർമാണത്തിന് തയാറാകണം. മറിച്ച് വിശ്വാസികളെ തെരുവിലിറക്കുകയല്ല വേണ്ടത്. സുപ്രീംകോടതിയിൽ റിവ്യൂഹർജി നിലവിലുള്ളത് നിയമനിർമാണത്തിന് തടസ്സമല്ല. പ്രേമചന്ദ്രെൻറ സ്വകാര്യ ബില്ലിന് എന്ത് സംഭവിക്കുമെന്ന് എല്ലാവർക്കും അറിയാം. താൻ ബില്ല് കൊണ്ടുവന്നുവെങ്കിലും സർക്കാർ അംഗീകരിച്ചിെല്ലന്ന് ജനങ്ങളെ അറിയിക്കാനാണ് പ്രേമചന്ദ്രെൻറ നീക്കം. വിഷയം ഉണ്ടായതുമുതൽ കോടതിവിധി മറികടക്കുന്നതിന് നിയമം കൊണ്ടുവരണമെന്നും അല്ലെങ്കിൽ ഒാർഡിനൻസ് ഇറക്കണമെന്നും ആവശ്യപ്പെട്ട് വരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.