Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightശബരിമലയിൽ തൽസ്​ഥിതി...

ശബരിമലയിൽ തൽസ്​ഥിതി തുടരാൻ പ്രേമചന്ദ്ര​ൻ; ഒൗദ്യോഗിക ചടങ്ങിൽ സസ്യേതര ഭക്ഷണം നിരോധിക്കണമെന്ന്​ ബി.ജെ.പി അംഗവും

text_fields
bookmark_border
nk-premachandran
cancel

ന്യൂഡൽഹി: ശബരിമലയിൽ തൽസ്​ഥിതി തുടരണമെന്ന്​ ആവശ്യപ്പെട്ട്​​ എൻ.കെ. പ്രേമചന്ദ്ര​ൻ എം.പിയുടെയും, ഒൗദ്യോഗിക ചടങ ്ങുകളിൽ സസ്യേതര ഭക്ഷണം നിരോധിക്കണമെന്ന്​ ആവശ്യപ്പെട്ട്​​ ബി.ജെ.പി അംഗം പർവേശ്​ സാഹിബ്​ സിങ്ങി​​​െൻറയും ഉൾപ് പെടെ 30 സ്വകാര്യ ബില്ലുകൾ പാർലമ​​െൻറിൽ അവതരിപ്പിച്ചു. എല്ലാ പ്രായത്തിലുമുള്ള സ്​ത്രീകൾക്ക്​ പ്രവേശനം നൽകണമെന ്ന്​ സുപ്രീംകോടതി വിധിയുടെ പശ്​​ചാത്തലത്തിലാണ്​, ശബരിമലയിലെ ആചാരങ്ങളിൽ 2018 സെപ്​റ്റംബർ ഒന്നിനു മുമ്പുള്ള അവ സ്​ഥ നിലനിർത്തണമെന്ന്​​​ ആർ.എസ്​.പിയുടെ പ്രേമചന്ദ്ര​ൻ അവതരിപ്പിച്ച ബില്ലിലെ ആവശ്യം.

പശുവിനെ കൊല്ലുന്ന ത്​ നിരോധിക്കണമെന്നും ഇവയുടെ എണ്ണത്തിൽ സമതുലിതാവസ്​ഥ ഉറപ്പുവരുത്താൻ അതോറിറ്റി രൂപവത്​കരിക്കണമെന്നും മറ ്റൊരു ബി.ജെ.പി അംഗമായ നിഷികാന്ത്​ ദുബെ അവതരിപ്പിച്ച​ ബിൽ ആവശ്യപ്പെട്ടു. പാക്കധീന കശ്​മീരിലും ഗിൽജിത്തിലും ഉള ്ളവർക്ക്​ ലോക്​സഭയിലും രാജ്യസഭയിലും അംഗത്വത്തിന്​ സംവരണം ഏർപ്പെടുത്തണമെന്ന ഭരണഘടന ഭേദഗതി ​ബില്ലും ദുബെ അവ തരിപ്പിച്ചു.

അലഞ്ഞുതിരിയുന്ന പശുക്കളുടെ സംരക്ഷണത്തിനും നിയന്ത്രണത്തിനുമായി ബോർഡ്​ രൂപവത്​കരിക്കണമെന്നാവശ്യപ്പെട്ട്​ ബി.ജെ.പി അംഗം തന്നെയായ പുഷ്​പേന്ദ്ര സിങ്​ ചാന്ദലും ബിൽ അവതരിപ്പിച്ചു. സൈന്യത്തിൽ ബുന്ദേൽഖണ്ഡ്​ റെജിമ​​െൻറ്​ എന്ന വിഭാഗം രൂപവത്​കരിക്കണമെന്നും ഇദ്ദേഹം ആവശ്യപ്പെട്ടു. പട്​ന ഹൈകോടതിക്ക്​ മഹാരാജ്​ഗഞ്ചിൽ ബെഞ്ച്​ അനുവദിക്കണമെന്ന, ജനാർദനൻ സിങ്​ സിഗ്​രിവാളി​​​െൻറ (ബി.ജെ.പി) ബില്ലും അവതരിക്കപ്പെട്ടതിൽ ഉൾപ്പെടും.

ശബരിമല സ്വകാര്യ ബിൽ സഭയിൽ നടന്നത്​ അവതരണം മാത്രം; ചർച്ച ഇല്ല
ന്യൂഡൽഹി: ശബരിമലയിൽ യുവതി പ്രവേശനം വിലക്കി ആചാരസംരക്ഷണം ഉറപ്പാക്കണമെന്ന്​ നിർദേശിക്കുന്ന സ്വകാര്യ ബിൽ ലോക്​സഭയിൽ. ആർ.എസ്​.പിയിലെ എൻ.കെ. പ്രേമചന്ദ്രനാണ്​ ബിൽ അവതരിപ്പിച്ചത്​. ബില്ലി​നെക്കുറിച്ച്​ വിശദീകരിക്കാനോ ചർച്ചക്കോ അവസരം ലഭിച്ചില്ല. ശബരിമല ശ്രീധർമ ശാസ്​ത ക്ഷേത്ര പ്രത്യേക സംരക്ഷണ ബിൽ^2019 ആണ്​ പ്രേമചന്ദ്രൻ അവതരിപ്പിച്ചത്​. 2018 സെപ്​റ്റംബർ ഒന്നിനു മുമ്പത്തെ സ്​ഥിതി ശബരിമലയിൽ തുടരണമെന്ന്​ വ്യവസ്​ഥ ചെയ്യുന്നതാണ്​ ബിൽ. ഇതേക്കുറിച്ച്​ വിശദീകരിക്കാൻ അദ്ദേഹം ശ്രമിച്ചെങ്കിലും ചെയറിൽ ഉണ്ടായിരുന്ന മീനാക്ഷി ലേഖി അനുവദിച്ചില്ല. ബിൽ അവതരണത്തിന്​ മാത്രമാണ്​ അനുമതിയെന്ന്​ അവർ ഒാർമിപ്പിച്ചു.

ഇൗ ബിൽ അടക്കം 33 സ്വകാര്യ ബില്ലുകളാണ്​ ലോക്​സഭയിൽ വെള്ളിയാഴ്​ച അവതരിപ്പിച്ചത്​. മറ്റു മൂന്നു ബില്ലുകൾകൂടി അവതരിപ്പിക്കാൻ പ്രേമചന്ദ്രന്​ അവസരം ലഭിച്ചു. സ്വകാര്യ ബില്ലുകൾ സഭയിൽ ചർച്ചക്ക്​ വരുന്നതിന്​ നിശ്ചിത സമയക്രമം ഇല്ല. പാസായ ചരിത്രം അത്യപൂർവം. അതുകൊണ്ട്​ ശബരിമല ബില്ലിൽ എപ്പോൾ ചർച്ച നടക്കുമെന്ന കാര്യം അവ്യക്​തം. ബില്ലിനെ ആരും എതിർത്തില്ലെങ്കിലും, ശബരിമല വിഷയം സഭയിൽ ചർച്ചയാക്കുന്നതിനോട്​ ബി.ജെ.പിക്ക്​ യോജിപ്പില്ല.

ബി.ജെ.പി അംഗമായ മീനാക്ഷി ലേഖി നേരത്തെ ശൂന്യവേളയിൽ സംസാരിച്ചപ്പോൾ ​പ്രേമചന്ദ്ര​​െൻറ ബില്ലിന്​ പോരായ്​മകൾ ഉള്ളതായി കുറ്റപ്പെടുത്തി. ശബരിമലയിൽ യുവതി പ്രവേശനം അനുവദിക്കരുതെന്ന കാഴ്​ചപ്പാടിൽ ഉൗന്നിയാണ്​ അവർ സംസാരിച്ചത്​. യുവതി പ്രവേശനം തടയാൻ നിയമനിർമാണം വേണമെന്നും ആവശ്യപ്പെട്ടു. ജയ്​ അയ്യപ്പ വിളിയോടെയായിരുന്നു പ്രസംഗം അവസാനിപ്പിച്ചത്​.
ബില്ലി​​െൻറ കാര്യത്തിൽ ബി.ജെ.പിക്ക്​ ആശയക്കുഴപ്പമാണെന്ന്​ പ്രേമചന്ദ്രൻ പിന്നീട്​ വാർത്താലേഖകരോട്​ പറഞ്ഞു. ഇത്തരത്തിലുള്ള ബില്ലുകൾ പൂർണതയുള്ളതല്ലെന്നും മാധ്യമ ശ്രദ്ധക്കു വേണ്ടിയാണ്​ അവതരിപ്പിച്ചതെന്നുമുള്ള മീനാക്ഷി ലേഖിയുടെ ആരോപണം പ്രേമചന്ദ്രൻ തള്ളി. ബില്ലിനെ രാഷ്​ട്രീയമായി നേരിടുകയാണ്​ ബി.ജെ.പിയെന്ന്​ അദ്ദേഹം കൂട്ടിച്ചേർത്തു.

ശബരിമല ദർശനവുമായി ബന്ധപ്പെട്ട പ്രതിസന്ധി മറികടക്കാൻ അടിയന്തര നിയമനിർമാണം വേണമെന്ന്​ ശൂന്യവേളയിൽ ആ​േൻറാ ആൻറണി ആവശ്യപ്പെട്ടു. വിശ്വാസത്തേയും ആചാരങ്ങളേയും ഹനിക്കുന്ന കോടതിവിധികളുണ്ടാ​യപ്പോൾ അതിനെ മറികടക്കാൻ നിയമനിർമാണം നടത്തിയിട്ടുണ്ടെന്ന്​ ആ​േൻറാ ആൻറണി പറഞ്ഞു.

വിശ്വാസികളെ തെരുവിലിറക്കുകയല്ല; ആചാരസംരക്ഷണ നിയമമാണ് വേണ്ടത് -മന്ത്രി
തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല​യി​ൽ സ്​​ത്രീ​പ്ര​േ​വ​ശ​നം മ​റി​ക​ട​ക്കാ​നു​ള്ള എ​ൻ.​കെ. പ്രേ​മ​ച​ന്ദ്ര​​െൻറ സ്വ​കാ​ര്യ ബി​ൽ സ്വാ​ഗ​താ​ർ​ഹ​മാ​ണെ​ന്ന്​ മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ആ​ചാ​ര​സം​ര​ക്ഷ​ണ​ത്തി​ന്​ നി​യ​മ​പ​രി​ര​ക്ഷ ന​ൽ​കാ​ൻ ക​ഴി​യു​മെ​ങ്കി​ൽ ന​ല്ല​കാ​ര്യ​മാ​ണ്. അ​തി​നാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ​ത​ന്നെ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ ത​യാ​റാ​ക​ണം. മ​റി​ച്ച്​ വി​ശ്വാ​സി​ക​ളെ തെ​രു​വി​ലി​റ​ക്കു​ക​യ​ല്ല വേ​ണ്ട​ത്. സു​പ്രീം​കോ​ട​തി​യി​ൽ റി​വ്യൂ​ഹ​ർ​ജി നി​ല​വി​ലു​ള്ള​ത്​ നി​യ​മ​നി​ർ​മാ​ണ​ത്തി​ന്​ ത​ട​സ്സ​മ​ല്ല. പ്രേ​മ​ച​ന്ദ്ര​​െൻറ സ്വ​കാ​ര്യ ബി​ല്ലി​ന്​ എ​ന്ത്​ സം​ഭ​വി​ക്കു​മെ​ന്ന്​ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. താ​ൻ ബി​ല്ല്​ കൊ​ണ്ടു​വ​ന്നു​വെ​ങ്കി​ലും സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ചി​െ​ല്ല​ന്ന്​ ജ​ന​ങ്ങ​ളെ അ​റി​യി​ക്കാ​നാണ്​ പ്രേ​മ​ച​ന്ദ്ര​​െൻറ നീ​ക്കം. വി​ഷ​യം ഉ​ണ്ടാ​യ​തു​മു​ത​ൽ കോ​ട​തി​വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന്​ നി​യ​മം കൊ​ണ്ടു​വ​ര​ണ​മെ​ന്നും അ​ല്ലെ​ങ്കി​ൽ ഒാ​ർ​ഡി​ന​ൻ​സ്​ ഇ​റ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ വ​രി​ക​യാ​ണെ​ന്നും മ​ന്ത്രി ചൂ​ണ്ടി​ക്കാ​ട്ടി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newswomen entryNK Premachandranmalayalam newskerala online newsSabarimala News
News Summary - Sabarimala women entry-Kerala news
Next Story