ജയ്പൂർ: ഒരു മാസം നീണ്ട രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ വിമത നേതാവ് സചിൻ പൈലറ്റ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടുമായി കൂടിക്കാഴ്ച നടത്തി. ഗെഹ്ലോട്ടിൻെറ വസതിയിലായിരുന്നു കൂടിക്കാഴ്ച. സചിൻ പൈലറ്റ് പക്ഷത്തുള്ള എം.എൽ.എമാരെല്ലാം യോഗത്തിനെത്തി. നാളെ നിയമസഭാ സമ്മേളനം തുടങ്ങുന്നതിന് മുന്നോടിയായാണ് യോഗം.
അഗസ്റ്റ് 14ന് തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ കോവിഡ് പ്രതിസന്ധിയും തുടർന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും ചർച്ച ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് അശോക് ഗെഹ്ലോട്ട് ട്വീറ്റ് ചെയ്തു. ഭരണപക്ഷത്ത് നിന്നും പ്രതിപക്ഷത്തു നിന്നും പിന്തുണ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം ട്വിറ്റർ കുറിപ്പിൽ വ്യക്തമാക്കി.
കഴിഞ്ഞ മാസമാണ് 18 എം.എൽ.എമാരുമായി സചിൻ പൈലറ്റ് കലാപക്കൊടിയുയർത്തിയത്. തുടർന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്ത് നിന്നും പാർട്ടി അധ്യക്ഷ സ്ഥാനത്ത് നിന്നും അദ്ദേഹത്തെ മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.